ന്യൂദൽഹി- ഇന്ത്യയിൽ നാലാം ഘട്ട ലോക് ഡൗണിൽ കൂടുതൽ ഇളവുകൾ ഉണ്ടാകുന്ന സാഹചര്യത്തിൽ വൈറസ് വ്യാപനം ഇനിയും വർധിക്കാനാണ് സാധ്യതയെന്ന് പബ്ലിക് ഹെൽത്ത് ഫൗണ്ടേഷൻ ഓഫ് ഇന്ത്യയുടെ പ്രസിഡന്റ് പ്രഫ. കെ.ശ്രീനാഥ് റെഡ്ഡി . തെരുവുകളിലും ജനക്കൂട്ടം തിങ്ങിക്കഴിയുന്ന സ്ഥലങ്ങളിലും കാര്യങ്ങൾ സങ്കീർണമാവുകയാണ്. ഈ സാഹചര്യത്തിൽ കോവിഡിന്റെ സമൂഹവ്യാപനത്തെ ഇന്ത്യ കരുതിയിരിക്കണമെന്നും റെഡ്ഡി മുന്നറിയിപ്പ് നൽകി.
കോവിഡ് ഭീകരമായി ബാധിച്ചിരിക്കുന്ന എല്ലാ രാജ്യങ്ങളിലും സമൂഹവ്യാപനം ഉണ്ടായിട്ടുണ്ട്. അതിനാൽത്തന്നെ ഇന്ത്യയും കരുതിയിരിക്കണം.
യാത്രാ, സമ്പർക്ക ചരിത്രമില്ലാത്തവർക്കും കോവിഡ് ബാധിച്ചതായി റിപ്പോർട്ടുകളുണ്ട്. ഇത് സമൂഹവ്യാപനത്തിന്റെ സൂചനയാണ്. സർക്കാർ സംവിധാനങ്ങൾ ഇപ്പോഴും വിദേശത്തുനിന്നു വന്നവർ, രോഗികളുടെ സമ്പർക്കം പുലർത്തിയവർ എന്നിങ്ങനെ മാത്രം പരിശോധിക്കുന്നെ രീതിയാണ് തുടരുന്നത്. ഈ സാഹചര്യത്തിൽ സമൂഹവ്യാപനം ഉണ്ടാവില്ലെന്നു പറയാനാകില്ല. സമൂഹ വ്യാപനം എന്ന വാക്ക് ഇപ്പോൾ വാക്കു പോലും ഇപ്പോൾ ഒഴിവാക്കിയാണ് അധികൃതർ പ്രതികരിക്കുന്നതെന്നും എയിംസ് കാർഡിയോളജി വിഭാഗം മുൻ മേധാവിയും ഹർവാർഡ് സർവകലാശാലയിലെ എപിഡെമിയോളജി പ്രഫസറും കൂടിയായ റെഡ്ഡി വ്യക്തമാക്കി.






