വീണ്ടും ദുരന്തം;24 കുടിയേറ്റ തൊഴിലാളികൾ റോഡപകടത്തിൽ കൊല്ലപ്പെട്ടു

ലഖ്‌നൗ- ലോക്ഡൗണിനെ തുടർന്ന് ഇതരസംസ്ഥാനത്ത് കുടുങ്ങിയ കുടിയേറ്റ തൊഴിലാളികൾ തിരിച്ചുവരുന്നതിനിടെയുണ്ടായ റോഡപകടത്തിൽ 24 പേർ കൊല്ലപ്പെട്ടു. ഉത്തർപ്രദേശിലെ ലക്‌നൗവിൽനിന്ന് 200 കിലോമീറ്റർ അകലെ ഔരിയ ജില്ലയിലാണ് സംഭവം. കുടിയേറ്റ തൊഴിലാളികൾ സഞ്ചരിക്കുകയായിരുന്ന ട്രക്ക് മറ്റൊരു ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടം സംഭവിച്ച ശേഷം പരിക്കേറ്റവരും മറ്റും സഹായം അഭ്യർത്ഥിച്ച് ഓടി നടക്കുന്നതിന്റെ ദയനീയ ദൃശ്യങ്ങളും കരളലയിപ്പിക്കുന്നതായി. രാജസ്ഥാനിൽനിന്ന് യാത്ര തുടങ്ങിയ സംഘം ബിഹാർ, ജാർഖണ്ഡ്, പശ്ചിബംഗാൾ എന്നീ സംസ്ഥാനങ്ങളിലേക്ക് ഉള്ളവരായിരുന്നു.  ലോക്ഡൗണിന് ശേഷം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിരവധി കുടിയേറ്റ തൊഴിലാളികളാണ് അപകടത്തിൽ മരിച്ചത്.
 

Latest News