ദമാം- കോഴിക്കോട് കുറ്റിക്കാട്ടൂർ തടപ്പറമ്പ് വീട്ടിൽ മുച്ചുണ്ടി തൊടിയിൽ മുഹമ്മദ് സലീമി(39) നെ ദമാമിൽ മരിച്ച നിലയിൽ കണ്ടെത്തി. കഴിഞ്ഞ ഒരാഴ്ചയായി ഇദ്ദേഹത്തെ കാണാനില്ലെന്ന് ബന്ധുക്കളും സുഹൃത്തുക്കളും പോലീസിൽ പരാതി നൽകിയിരുന്നു. ഇതേതുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇന്ന് വൈകുന്നേരം മൃതദേഹം ദമാം ടോയോട്ടക്കടുത്തുള്ള പാർക്കിൽ കണ്ടെത്തിയത്. ഡ്രൈവർ ആയി ജോലി ചെയ്തിരുന്ന ഇദ്ദേഹം കുടുംബവുമായാണ് ദമാമിൽ താമസിക്കുന്നത്. ഇതിനിടയിൽ സാമ്പത്തികമായി ഏറെ പ്രശ്‌നങ്ങൾ നേരിടുകയും ഏതാനും ദിവസം മുമ്പ് മാനസിക നിലയിൽ തകരാറ് സംഭവിക്കുകയും ചെയ്തിരുന്നു. തുടർന്ന് ഡോക്ടറെ കാണുകയും ചികിത്സ നടത്തുകയും ചെയ്തു. ഇതിനിടെയാണ് കാണാതായത്. ഭാര്യ ഹൈറുന്നിസ, മകൻ മുഹമ്മദ് നാസിഫ്.