Sorry, you need to enable JavaScript to visit this website.

കോവിഡ്: ഇന്ത്യക്ക് വെന്റിലേറ്ററുകൾ കൈമാറുമെന്ന് ഡോണൾഡ് ട്രംപ്

ന്യൂദൽഹി- കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഇന്ത്യക്ക് വെന്റിലേറ്ററുകൾ കൈമാറുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ ട്രംപ്. ഈ മഹാമാരിയുടെ കാലത്ത് ഇന്ത്യക്കും പ്രധാനമന്ത്രി മോഡിക്കുമൊപ്പമാണ് അമേരിക്ക എന്ന ട്വീറ്റോടെയാണ് ട്രംപ് വെന്റിലേറ്ററുകൾ സംഭാവന ചെയ്തത്. കോവിഡിന് എതിരായ മരുന്ന് കണ്ടെത്തുന്നതിന് വേണ്ടിയുള്ള പ്രവർത്തനത്തിൽ പങ്കാളിയാകുമെന്നും ഈ വർഷം അവസാനത്തോടെ മരുന്ന് കണ്ടെത്താനാകുമെന്നും ട്രംപ് വ്യക്തമാക്കി. അജ്ഞാതനായ ശത്രുവിനെതിരെ ഒന്നിച്ചുമുന്നേറുമെന്നും ട്രംപ് അറിയിച്ചു. ഇന്ത്യയുടെയും അമേരിക്കയുടെയും മഹാൻമാരായ ശാസ്ത്രജ്ഞർ കോവിഡിന് എതിരായ മരുന്ന് കണ്ടെത്തും. ഈ വർഷം അവസാനത്തോടെ മരുന്ന് കണ്ടെത്താനാകും. മുൻ ഫാർമസ്യൂട്ടിക്കൽ ഡയറക്ടറെ മരുന്ന് കണ്ടെത്താനുള്ള സമിതിയുടെ തലവനായി നിശ്ചയിക്കുകയും ചെയ്തുവെന്ന് ട്രംപ് വ്യക്തമാക്കി.
 

Latest News