Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ക്വാറന്റൈനുകാർ പുറത്തിറങ്ങിയാൽ പിടികൂടാൻ ബൈക്ക് ബ്രിഗേഡ് സംഘത്തെ ഏർപ്പെടുത്തും -മുഖ്യമന്ത്രി

തിരുവനന്തപുരം- ക്വാറന്റൈനിൽ കഴിയുന്നവർ പുറത്തിറങ്ങിയാൽ പിടികൂടാൻ ബൈക്ക് ബ്രിഗേഡ് സംഘത്തെ ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിർദേശം ലംഘിക്കുന്നവരെ കണ്ടെത്താനായി എല്ലാ ജില്ലകളിലും സംവിധാനം ഏർപ്പെടുത്തും. നിരീക്ഷണത്തിൽ കഴിയുന്നവരുടെ വീടുകളിലും സമീപത്തും പോലീസുകാർ ബൈക്കിൽ പട്രോളിംഗ് നടത്തും. ശനിയാഴ്ചകളിലെ സർക്കാർ ഓഫീസ് അവധി തുടരണോയെന്ന് ആലോചിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ ഇന്ന് അവധിയാണ്. ഞായറാഴ്ച സമ്പൂർണ ലോക്ഡൗ ണായി തുടരും. കഴിഞ്ഞ ആഴ്ചയിലേതുപോലെ എല്ലാവരും സഹകരിക്കണം. വീടുകളിൽ ക്വാറന്റൈനിൽ കഴിയുന്നവർ നിർദേശം ലംഘിച്ചതിന് സംസ്ഥാനത്ത് 65 കേസുകൾ രജിസ്റ്റർ ചെയ്തു. നാല് വിമാനത്താവളങ്ങളിലായി വിദേശത്ത് നിന്ന് 17 വിമാനങ്ങൾ വന്നു. കൊച്ചി തുറമുഖത്ത് മൂന്ന് കപ്പലും എത്തി. 3732 പേർ വിദേശത്ത് നിന്നെ ത്തി. കേരളത്തിൽ നിന്ന് 33,000 അതിഥി തൊഴിലാളികളുമായി 29 ട്രെയിനുകൾ പോ യി. കപ്പലുകളിൽ ആളുകൾ കൂട്ടത്തോടെ എത്തി. അവരിൽ മൂന്ന് പേർക്ക് തമിഴ്‌നാട്ടി ൽ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ദൽഹിയിൽ നിന്ന് 1045 യാത്രക്കാരുമായി കേരളത്തിലേക്ക് പ്രത്യേക ട്രെയിൻ എത്തി. 149 യാത്രക്കാരുമായി ജിദ്ദയിൽ നിന്നെത്തിയ വിമാനത്തിൽ 58 ഗർഭിണികളുണ്ടായിരുന്നു. ഇതിൽ നാല് പേരെ വിവിധ ജില്ലകളിൽ ചികിത്സയ്ക്കായി അയച്ചു. 69 പേരെ കോവിഡ് കെയർ സെന്ററുകളിലും 76 പേരെ വീടുകളിലും നിരീക്ഷണത്തിലാക്കി. റോഡ് മാർഗം കേരളത്തിലെത്താൻ 2,85,880 പേർ രജിസ്റ്റർ ചെയ്തു. 1,23,972 പേർക്ക് പാസ് നൽകി. ചെക് പോസ്റ്റ് വഴി 43,151 പേർ സംസ്ഥാനത്ത് എത്തി. 


ക്വാറന്റൈൻ കാര്യത്തിൽ സംസ്ഥാനത്ത് ആശയക്കുഴപ്പമില്ല. ഫലപ്രദമായി ക്വാറന്റൈ ൻ നടപ്പാക്കുന്നു. നിരീക്ഷണത്തിലുള്ള 48,825 പേരിൽ 48,287 പേരും വീടുകളിലാണ്. കേരളത്തിന്റെ സാഹചര്യത്തിൽ വീടുകളിലെ ക്വാറന്റൈൻ വിജയകരമായി നടപ്പാക്കാനായി. രോഗം പടരുന്നത് പിടിച്ചു നിർത്താൻ സാധിച്ചതിന്റെ കാരണം ഇതാണ്. കൂട്ടംകൂടി നിൽക്കുന്ന പ്രവണത നാട്ടിൽ ഇപ്പോൾ ചിലയിടങ്ങളിൽ കാണുന്നു. 
ഗൗരവം മനസിലാക്കാതെയുള്ള പ്രവണതയാണ്. അതോടൊപ്പം ചിലയിടത്ത് ഉത്സവം നടത്താൻ ആലോചിക്കുന്നു. ചില ആരാധനാലയങ്ങളിൽ കൂട്ട പ്രാർഥനയ്ക്ക് പദ്ധതിയിടുന്നതായും റിപ്പോർട്ടുകളുണ്ട്. ഇതിൽ ആളുകൾ കൂട്ടം കൂടുന്നതിൽ കർശന നിയന്ത്രണം പാലിക്കണം. ഇക്കാര്യത്തിൽ ഇളവുണ്ടാകില്ല. തത്കാലം അതിന് സാധിക്കില്ല. നിലവിലെ രോഗബാധയുടെ തോതനുസരിച്ച് വയനാട് പ്രത്യേക ശ്രദ്ധ ചെലുത്തും. എല്ലായിടത്തും കണ്ടെയ്ൻമെന്റ് സോൺ പ്രത്യേകമായി തന്നെ സംരക്ഷിക്കും. ഇവിടം വിട്ട് സഞ്ചരിക്കാനാവില്ല. ഇവിടെയുള്ള നിയന്ത്രണം മറ്റ് പ്രദേശങ്ങൾക്ക് ബാധകമായിരിക്കില്ല. 


പ്രതിരോധ പ്രവർത്തനം ആരംഭിച്ച ശേഷം ആരോഗ്യ പ്രവർത്തകർ, പോലീസ് ഇങ്ങ നെ ഈ ഫീൽഡിലുള്ളവർ തുടർച്ചയായി വിശ്രമരഹിതമായി ജോലി ചെയ്യുന്നത് പ്രശ്‌നമാണ്. ഇവർക്ക് ഏത് തരത്തിൽ വിശ്രമം ഉറപ്പാക്കാനാവുമെന്ന് പ്രത്യേകം പരിശോധിക്കും. കേരളത്തിന് പുറത്ത് നിന്ന് വരുന്നവരെ സ്വീകരിക്കുമ്പോൾ ജാഗ്രത പുലർത്തണം. അല്ലെങ്കിൽ സംവിധാനത്തെയാകെ ബാധിക്കും. ആശുപത്രികളിലെ ഒ.പികളിൽ ആൾത്തിരക്ക് വർധിച്ചു. ഓൺലൈൻ വഴി ഇത് ക്രമപ്പെടുത്താനാവുമോയെന്ന് പരിശോധിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.


 

Latest News