Sorry, you need to enable JavaScript to visit this website.

സ്വര്‍ണ്ണക്കടത്ത്; കൊഫെപോസ ചുമത്തിയ  പ്രതിയെ അറസ്റ്റ് ചെയ്ത് ഡിആര്‍ഐ

കോഴിക്കോട്-സ്വര്‍ണ്ണക്കടത്ത് കേസില്‍ കൊഫെപോസ ചുമത്തിയ കൊടുവള്ളി വാവാട് സ്വദേശി ടി കെ സൂഫിയാനെ കോഴിക്കോട് ഡിആര്‍ഐ പിടികൂടി. വാവാടുള്ള വീട്ടില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.കോഴിക്കോട് ഡിആര്‍ഐയും ബംഗളൂരു ഡിആര്‍ഐയും ഇയാള്‍ക്കെതിരെ കൊഫെപോസ ചുമത്തിയിട്ടുണ്ട്. യുഎഇയില്‍ ആയിരുന്നു സൂഫിയാന്‍. ഇയാള്‍ നേപ്പാളിലെ കാഠ്മണ്ഡു വിമാനത്താവളം വഴിയാണ് ഇന്ത്യയിലെത്തിയതെന്ന് ഡിആര്‍ഐ അധികൃതര്‍ വ്യക്തമാക്കി.
 

Latest News