കോട്ടയം - അയൽവാസിയെ വീട്ടിൽക്കയറി കോടാലിയുടെ പിൻഭാഗം കൊണ്ട് അടിച്ചു കൊന്നു.വാകത്താനം മുടിത്താനംകുന്ന് കരപ്പാറ പുതുപ്പറമ്പിൽ ഔസേപ്പ് ചാക്കോ(കൂഞ്ഞൂഞ്ഞ്-80) ആണു കൊല്ലപ്പെട്ടത്. സംഭവുമായി ബന്ധപ്പെട്ട് മുടിത്താനംകുന്ന് കരിക്കണ്ടത്തിൽ കെ.എം.മാത്യുവിനെ വാകത്താനം പോലീസ് അറസ്റ്റ് ചെയ്തു. ഇവർ തമ്മിൽ വസ്തുതർക്കമുണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വീട്ടിലെത്തിയ മാത്യൂ കുപ്പിയിൽ കരുതിയിരുന്ന ആസിഡ് ഒഴിച്ച ശേഷം ഔസേപ്പിന്റെ തലയ്ക്കു പിൻഭാഗത്ത് കോടാലിയുടെ മാടിന്് അടിച്ചു വീഴ്ത്തി. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് പോലീസ് എത്തി മാത്യുവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും എത്തി പരിശോധന നടത്തി. ഭാര്യ: ഏലിയാമ്മ.മക്കൾ: ഷാജി(ന്യൂദൽഹി), ഷാബു(അയർലൻഡ്), ഷീബ(ന്യൂദൽഹി).