കോവിഡ് ഭയത്തെ തുടര്‍ന്ന് യുവാവ് ആശുപത്രിയില്‍നിന്ന് താഴേക്ക് ചാടി മരിച്ചു

പൂനെ- കൊറോണ സംശയത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന യുവാവ് ആശുപത്രിയുടെ മൂന്നാം നിലയില്‍നിന്ന് ചാടി ജീവനൊടുക്കി.
ആശുപത്രിയില്‍ പ്രവേശിപ്പിച്ച 28 കാരന്റെ പരിശോധനാ ഫലം കാത്തിരിക്കുകയായിരുന്നു. മഹാരാഷ്ട്രയിലെ പൂനെയിലാണ് സംഭവം. യുവാവ് തല്‍ക്ഷണം മരിച്ചുവെന്ന് ഖഡാക്കി പോലീസ് പറഞ്ഞു.
കോവിഡ് ബാധിക്കുമെന്ന സംശയത്തെ തുടര്‍ന്ന് യുവാവ് അസ്വസ്ഥനായിരുന്നുവെന്ന് ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു.

 

Latest News