Sorry, you need to enable JavaScript to visit this website.

കാര്‍ഷിക മേഖലയ്ക്ക് ഒരു ലക്ഷം കോടി; കോവിഡ് പാക്കേജിന്റെ മൂന്നാംഘട്ടം വിശദീകരിച്ച് ധനമന്ത്രി

ന്യൂദല്‍ഹി-  കോവിഡ് പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി  പ്രഖ്യാപിച്ച ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്റെ മൂന്നാംഘട്ടം വിശദീകരിച്ച് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. ഇരുപത് ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജിന്റെ ഭാഗമായി കൃഷി, മത്സ്യബന്ധം, ക്ഷീരവികസനം, മൃഗസംരക്ഷണം, ഭക്ഷ്യ സംസ്‌കരണം ഉള്‍പ്പെടെയുള്ള മേഖലകള്‍ക്കായി പതിനൊന്ന് പ്രഖ്യാപനങ്ങളാണ് ധനമന്ത്രി നടത്തിയത്.

ഒരുലക്ഷം കോടി രൂപയുടെ കാര്‍ഷിക വികസന ഫണ്ട് ധനമന്ത്രി ഇന്ന് പ്രഖ്യാപിച്ചു. വിളകളുടെ സംഭരണം മെച്ചപ്പെടുത്താനാണ് തുക വിനിയോഗിക്കുക. ഭക്ഷ്യ സംസ്‌കരണ മേഖലയ്ക്ക് 10,000കോടി നല്‍കും. രണ്ട് ലക്ഷം സ്ഥാപനങ്ങള്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും. ക്ഷീര, സഹകരണ സംഘങ്ങള്‍ക്ക് 5,000 കോടി നല്‍കും.

ലോക്ക്ഡൗണ്‍ കാലയളവില്‍ പിഎം കിസാന്‍ ഫണ്ട് വഴി 18, 700 കോടി കൈമാറിയതായും ധനമന്ത്രി പറഞ്ഞു. താങ്ങുവില സംഭരണത്തിന് 74, 300 കോടി ഉറപ്പാക്കി. പിഎം ഫസല്‍ ഭീമാ യോജനയില്‍ രണ്ട് മാസത്തിനിടെ 6400 കോടി രൂപ കൈമാറി. പാല്‍ വില്‍പ്പനയിലെ കുറവ് നികത്താനായി ക്ഷീര കര്‍ഷകരില്‍ നിന്ന് 111 കോടി ലിറ്റര്‍ പാല്‍ അധികം സംഭരിച്ചെന്നും 4100 കോടി രൂപ ക്ഷീര കര്‍ഷകര്‍ക്ക് ഇതുവഴി നല്‍കിയെന്നും ധനമന്ത്രി പറഞ്ഞു.

Latest News