ഭോപ്പാല്‍- കുടിവെള്ളവും ഭക്ഷണവും ലഭിക്കാന്‍ ഒമ്പത് മണിക്കൂറിലേറെ കാത്തിരുന്ന അന്തര്‍സംസ്ഥാന തൊഴിലാളികള്‍ പോലീസിനുനേരെ കല്ലെറിഞ്ഞു. മധ്യപ്രദേശ്-മഹാരാഷ്ട്ര അതിര്‍ത്തിയായ സെന്ദ്വയിലാണ് പോലീസും തൊഴിലാളികളും തമ്മില്‍ ഏറ്റുമുട്ടിയത്. ലാത്തി വിശീയാണ് പോലീസ് തൊഴിലാളികളെ നിയന്ത്രിച്ചത്.
മഹാരാഷ്ട്രയില്‍നിന്ന് മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ബീഹാര്‍ എന്നിവിടങ്ങളിലേക്ക് പോവുകയായിരുന്ന കുടിയേറ്റ തൊഴിലാളികളെ നിയന്ത്രിക്കുന്നതില്‍ പ്രാദേശിക ഭരണ സംവിധാനം പരാജയപ്പെട്ടതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്.
കൈക്കുഞ്ഞുങ്ങളുമായി എത്തിയ സ്ത്രീകളടക്കമുള്ള തൊഴിലാളികളെ മധ്യപ്രദേശിലേക്ക് പ്രവേശിപ്പിക്കാന്‍
അധികൃതര്‍ കാലതാമസം വരുത്തുകയായിരുന്നു. പ്രശ്‌നം ശിവരാജ് സിംഗ് ചൗഹാന്റെ നേതൃത്വത്തിലുള്ള മധ്യപ്രദേശ് സര്‍ക്കാരിന് കനത്ത വെല്ലുവിളിയായിരിക്കയാണ്.






