പ്രവാസികള്‍ക്ക് 14 ദിവസം സര്‍ക്കാര്‍ ക്വാറന്റൈന്‍ നിര്‍ബന്ധം: കേരളത്തെ തള്ളി കേന്ദ്രസര്‍ക്കാര്‍

കൊച്ചി- മടങ്ങിവരുന്ന പ്രവാസികള്‍ക്ക് ക്വാറന്റൈനില്‍ ഇളവ് വേണമെന്ന കേരളസര്‍ക്കാരിന്റെ ആവശ്യം തള്ളി കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍. പതിനാല് ദിവസം പ്രവാസികള്‍ക്ക് ക്വാറന്റൈന്‍ നിര്‍ബന്ധമാണെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍ നിലപാടെടുത്തു.പ്രവാസികള്‍ക്ക് ഏഴ് ദിവസം സര്‍ക്കാര്‍ ക്വാറന്റൈനും ഏഴ് ദിവസം ഹോം ക്വാറന്റൈനുമാണ് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് വെച്ചത്. എന്നാല്‍ ഇത് അനുവദിക്കാനാകില്ലെന്നും പതിനാല് ദിവസം സര്‍ക്കാര്‍ ക്വാറന്റൈന്‍ വേണമെന്നും കേന്ദ്രം കോടതിയില്‍ പറഞ്ഞു.

കുറച്ച് പ്രവാസികള്‍ മാത്രമാണ് നിലവില്‍ മടങ്ങിയെത്തിയിട്ടുള്ളൂ. അവരില്‍ തന്നെ കുറച്ചാളുകള്‍ മാത്രമാണ് സര്‍ക്കാര്‍ ക്വാറന്റൈനിലുള്ളത്. നിലവില്‍ പ്രവാസികള്‍ക്ക് വേണ്ടി ഒന്നര ലക്ഷം മുറികള്‍ ക്വാറന്റൈനായി സജ്ജമാക്കിയിട്ടുണ്ട്. രണ്ടര ലക്ഷം മുറികള്‍ കണ്ടെത്തിയിട്ടുമുണ്ട്. അതിനാല്‍ സൗകര്യങ്ങള്‍ അപര്യാപ്തമാണെന്ന വാദം സംസ്ഥാന സര്‍ക്കാരിന് ഉന്നയിക്കാനാകില്ലെന്നും കേന്ദ്രസര്‍ക്കാര്‍ പറഞ്ഞു.നേരത്തെ കേരളം ഉന്നയിച്ച ആവശ്യം കേന്ദ്ര ആരോഗ്യമന്ത്രാലയ വിദഗ്ധ സമിതി പരിശോധിച്ചിരുന്നു. എന്നാല്‍ ഇത് അംഗീകരിക്കാനാകില്ലെന്നും കേന്ദ്രം വ്യക്തമാക്കി.
 

Latest News