മുംബൈ- ഗ്രാമിന് 4300 രൂപയായതോടെ സ്വർണവില സർവകാല റെക്കോർഡിലെത്തി. 34400 രൂപയാണ് പവന്റെ വില. കഴിഞ്ഞ ദിവസം 34,000 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. പവന് 32,200 രൂപയായിരുന്നു മാർച്ച് മാസത്തെ കൂടിയ വില. ഏപ്രിൽ പകുതിയോടെ ഒരു പവൻ സ്വർണത്തിന് 33,600 രൂപയായി ഉയർന്നു. ഇടക്ക് നേരിയ വ്യത്യാസം മാത്രമാണ് സ്വർണ വിലയിലുണ്ടായിരുന്നത്.






