Sorry, you need to enable JavaScript to visit this website.

മല്യയ്ക്ക് തിരിച്ചടി, അപ്പീൽ സാധ്യതയില്ല, ഇന്ത്യക്ക് കൈമാറാനുള്ള നടപടികൾ തുടങ്ങും

ലണ്ടൻ- കോടിക്കണക്കിന് രൂപ ബാങ്കുകളിൽനിന്ന് വായ്പയെടുത്ത് ഇന്ത്യയിൽനിന്ന് മുങ്ങിയ മദ്യവ്യവസായി വിജയ് മല്യയ്ക്ക് തിരിച്ചടി. ലണ്ടൻ ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകാനുള്ള മല്യയുടെ അപേക്ഷ തള്ളി. ഇതോടെ ഇദ്ദേഹത്തെ 28 ദിവസത്തിനുള്ളിൽ ഇന്ത്യയ്ക്ക് കൈമാറാനുള്ള നടപടികൾ ആരംഭിക്കും.വെസ്റ്റ് മിനിസ്റ്റർ മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവിനെതിരെ മല്യ നൽകിയ അപ്പീൽ കഴിഞ്ഞമാസം 20 ന് ലണ്ടൻ ഹൈക്കോടതി തളളിയിരുന്നു. സുപ്രീം കോടതിയിൽ പോകാനുള്ള അനുമതിക്ക് 14 ദിവസത്തെ സാവകാശമാണ് അദ്ദേഹത്തിന് നൽകിയത്. എന്നാൽ ഈ അപേക്ഷയും അംഗീകരിച്ചില്ല. ഇന്ത്യയും ബ്രിട്ടനും തമ്മിൽ കുറ്റവാളികളെ കൈമാറുന്നത് സംബന്ധിച്ച് ഉണ്ടാക്കിയ കരാർ അനുസരിച്ച് മല്യയെ 28 ദിവസത്തിനകം കൈമാറുന്നതിനുള്ള നടപടികൾ ആരംഭിക്കും. മല്യയെ കൈമാറാൻ ചെയ്യുന്നതിന് തടസ്സം ഇല്ലെന്ന് കോടതി ഉത്തരവ് ആഭ്യന്തര സെക്രട്ടറി പ്രിതി പട്ടേലിന്റെ പരിഗണനയ്ക്ക് വരും. അവർ അതിന് അനുകൂലമായി ഉത്തരവിട്ടാൽ മല്യയെ ഇന്ത്യയ്ക്ക് കൈമാറും. യുറോപ്യൻ മനുഷ്യാവകാശ കോടതിയെ സമീപിക്കാൻ മല്യക്ക് കഴിയും. 
വിജയ് മല്യയും അദ്ദേഹത്തിന്റെ സ്ഥാപനമായിരുന്ന കിങ്ഫിഷറും സ്‌റ്റേറ്റ് ബാങ്ക് ഇന്ത്യയുടെ നേതൃത്വത്തിലുള്ള ബാങ്കുകളുടെ കൂട്ടായ്മ നൽകിയ 10,000 കോടി രൂപയുടെ വായ്പ തിരിച്ചടച്ചില്ലെന്നതായിരുന്നു കേസ്. 
 

Latest News