ബംഗാളിലേക്ക് തൊഴിലാളികളെയുമായി 105 സർവീസുകൾ, 28 എണ്ണം കേരളത്തിൽനിന്ന്

കൊൽക്കത്ത- കേരളത്തിലെ ബംഗാൾ കുടിയേറ്റ തൊഴിലാളികളെ ബംഗാളിൽ എത്തിക്കുന്നതിനായി റെയിൽവേ 28 ട്രെയിനുകൾ ഓടിക്കും. ബംഗാൾ സർക്കാർ പ്രത്യേക അനുമതി നൽകിയതോടെയാണ് തൊഴിലാളികൾക്ക് തിരികെ പോകാൻ അവസരം ലഭിക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 105 ട്രെയിനുകൾ ഒരു മാസത്തിനുള്ളിൽ ബംഗാളിലേക്ക് സർവീസ് നടത്തും.  കേരളത്തിലെ 11 സ്‌റ്റേഷനുകളിൽ നിന്നാണ് പ്രത്യേക ട്രെയിനുകൾ പുറപ്പെടുക. ട്രെയിൻ ഓടിക്കുന്ന വിവരം ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയാണ് പ്രഖ്യാപിച്ചത്. കോട്ടയം 3,  കോഴിക്കോട് 5, തിരൂർ 5, കൊല്ലം 2, ആലപ്പുഴ 1, എറണാകുളം 5, തൃശൂർ 1,തിരുവനന്തപുരം 2, കണ്ണൂർ 2, തിരുവല്ല 1, പാലക്കാട് 1 എന്നിങ്ങനെയാണ് കേരളത്തിൽനിന്നുള്ള സർവീസുകൾ. കേരളത്തിൽ നിന്ന് ഇതുവരെ ആകെ ഒരു ട്രെയിൻ മാത്രമാണ് ബംഗാളിലേക്കു സർവീസ് നടത്തിയത്. ട്രെയിൻ ഓടിക്കണമെന്ന് ആവശ്യപ്പെട്ട് കേരളത്തിൽ  പല ക്യാംപുകളിലും തൊഴിലാളികൾ പ്രതിഷേധിച്ചിരുന്നു.
 

Latest News