തിരുവനന്തപുരം- പഞ്ചാബിൽ നിന്നു കേരളത്തിലേക്കു തീവണ്ടിക്ക് കേരള സർക്കാർ അനുമതി നൽകി. പഞ്ചാബിൽ കുടുങ്ങിയവരെ ട്രെയിനിൽ കേരളത്തിൽ എത്തിക്കാമെന്ന വാഗ്ദാനവമായി മൂന്നു തവണ പഞ്ചാബ് സർക്കാർ കത്തെഴുതിയിട്ടും കേരളം പ്രതികരിച്ചിരുന്നില്ല. ഇതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയർന്നിരുന്നു.
ഗർഭിണികളടക്കം ആയിരത്തിലേറെ പേരാണ് കേരളത്തിലേക്കു വരാൻ കാത്തിരിക്കുന്നത്. പ്രത്യേക ട്രെയിൻ ലഭിക്കുമെന്ന പ്രതീക്ഷയിൽ ഇവർ പഞ്ചാബ് സർക്കാർ ഏർപ്പെടുത്തിയ വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്തിരുന്നു. 12നു ജലന്ധറിൽ നിന്നു പുറപ്പെട്ട് ബെംഗളുരു വഴി 14നു എറണാകുളത്ത് എത്തുന്ന സർവീസ് നടത്താമെന്ന് അറിയിച്ചാണ് പഞ്ചാബ് കത്ത് അയച്ചത്.