ദൽഹിയിൽനിന്നുള്ള ആദ്യട്രെയിൻ തിരുവനന്തപുരത്ത്; കോഴിക്കോട്ടിറങ്ങിയ ആറുപേർക്ക് കോവിഡ് ലക്ഷണം

കോഴിക്കോട്- ലോക്ഡൗൺ കാലത്ത് ദൽഹിയിൽനിന്നുള്ള ആദ്യ ട്രെയിൻ ഇന്ന് കേരളത്തെിലെത്തി. കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം എന്നിവടങ്ങളിലാണ് ട്രെയിനിന് സ്റ്റോപ്പുണ്ടായിരുന്നത്. അതിനിടെ കോഴിക്കോട് ഇറങ്ങിയ ആറുപേരെ കോവിഡ് ലക്ഷണങ്ങളെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. 216 യാത്രക്കാരാണ് കോഴിക്കോട് ഇറങ്ങിയത്. 269 പേർ എറണാകുളത്ത് ഇറങ്ങി. 602 പേരാണ് തിരുവനന്തപുരത്തേക്ക് ഉണ്ടായിരുന്നത്. ഇരുപത് പേരുള്ള സംഘമായാണ് യാത്രക്കാരെ പുറത്തിറക്കിയത്. ശരീരോഷ്മാവ് പരിശോധിച്ചപ്പോഴാണ് ആറുപേരെ മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്.
 

Latest News