കോടികള്‍ തട്ടി മുങ്ങിയ വിജയ് മല്യയെ ഒരു മാസത്തിനകം ഇന്ത്യക്ക് വിട്ടുകിട്ടിയേക്കും

ന്യൂദല്‍ഹി-  കോടികള്‍ വെട്ടിച്ച് ഇന്ത്യ വിട്ട മദ്യ വ്യവസായി വിജയ് മല്യയെ ഒരു മാസത്തിനകം വിട്ടുകിട്ടുമെന്ന് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്ക് പ്രതീക്ഷ.  ഇന്ത്യന്‍ ബാങ്കുകളില്‍ ിന്ന് 9,000 കോടിയുടെ വായ്പയെടുത്താണ് മല്യ രാജ്യം വിട്ടത്.
ബ്രിട്ടീഷ് കോടതികളില്‍ നിയമപരമായ അവസരങ്ങള്‍ അവസാനിച്ചതിനാലാണ് ഒരു മാസത്തിനുള്ളില്‍ മല്യയെ ഇന്ത്യക്ക് കൈമാറുമെന്ന് കരുതുന്നത്.
ഇന്ത്യക്ക് കൈമാറാനുള്ള 2018ലെ ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാനുള്ള മല്യയുടെ അന്തിമ അപ്പീല്‍ ഹൈക്കോടതി തള്ളി. ഇതോടെ ഇന്ത്യക്ക് കൈമാറുന്നതിനെ ചോദ്യം ചെയ്യാനുള്ള മല്യയുടെ അവസരം അവസാനിച്ചു. ഇന്ത്യക്ക് കൈമാറാനുള്ള ഉത്തരവിനെതിരെ കഴിഞ്ഞ മാസം മല്യ നല്‍കിയ അപ്പീലും പരാജയപ്പെട്ടിരുന്നു.
ഇന്ത്യ- ബ്രിട്ടന്‍ ഉടമ്പടി പ്രകാരം 28 ദിവസത്തിനുള്ളില്‍ മല്യയെ ഇന്ത്യക്ക് കൈമാറാന്‍ സാധിക്കുമെന്നാണ് കരുതുന്നതെന്ന് യു.കെ ആഭ്യന്തര മന്ത്രാലയ സെക്രട്ടറി പ്രീതി പട്ടേല്‍ പറഞ്ഞു.

 

Latest News