കൊല്‍ക്കത്ത- ദുര്‍ഗ പൂജ പൂജയുമായി ബന്ധപ്പെട്ട് സമാധാനന്തരീക്ഷത്തിന് കോട്ടം വരുത്തുന്ന തരത്തിലുള്ള തീക്കളി വേണ്ടെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ആര്‍ എസ് എസ്, വിശ്വ ഹിന്ദു പരിഷത്ത്, ബജ്രംഗ് ദള്‍ എന്നീ സംഘപരിവാര്‍ സംഘടകളെ ശക്തമായ ഭാഷയില്‍ താക്കീതു ചെയ്തു. സ്വകാര്യ ഇടങ്ങളിലും മതസ്ഥാപനങ്ങളിലും വിജയ ദശമി ദിനത്തില്‍ ആയുധ പൂജ നടത്താനുള്ള പദ്ധതിയുമായി മുന്നോട്ടു പോകുമെന്ന വിഎച്ചപിയുടെ പ്രഖ്യാപനത്തെ തുടര്‍ന്നാണ് മമതയുടെ താക്കീത്. സംസ്ഥാനത്ത് ആയുധങ്ങള്‍ പൂജിക്കുന്നതായി കണ്ടെത്തിയാല്‍ അത് തടയാനും നടപടികള്‍ സ്വീകരിക്കാനും പൊലീസിനു മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
വിജയ ദശമി ആഘോഷങ്ങള്‍ക്കും ആചാരങ്ങള്‍ക്കും സര്‍ക്കാര്‍ യാതൊരു വിധ നിയന്ത്രങ്ങളും ഏര്‍പ്പെടുത്തിയിട്ടില്ലെന്നും മമത വ്യക്തമാക്കി. ആഘോഷങ്ങള്‍ തടയുന്നെന്ന തരത്തിലുള്ള ചില സംഘടനകളുടെ പ്രചാരണം തെറ്റാണെന്നും പൂജ പന്തലുകളിലും വീടുകളിലും ആഘോഷങ്ങള്‍ക്ക് യാതൊരു നിയന്ത്രണവുമില്ലെന്നും മമത പറഞ്ഞു.
ഏകാദശി ദിനമായ ഒക്ടോബര്‍ ഒന്നിന് മുഹര്‍റം കൂടിയായതിനാല്‍ വിഗ്രഹ നിമജ്ജനം അനുവദിക്കില്ലെന്നു മാത്രമാണ് സര്‍ക്കാര്‍ പറഞ്ഞിട്ടുള്ളത്. മുസ്ലിം സമൂദായത്തിന്റെ ദുഃഖാചരണ ദിവസവും അതേദിവസം തന്നെ വരുന്നതിലാണിത്. ഒക്ടോബര്‍ രണ്ടു മുതല്‍ നാലു വരെ പതിവു പോലെ നിമജ്ജനം തുടരാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മുഹര്‍റം ദിനത്തില്‍ ദുര്‍ഗ വിഗ്രഹങ്ങള്‍ കടലില്‍ മുക്കാനുള്ള സംഘപരിവാര്‍ തീരുമാനത്തെ തടഞ്ഞു കൊണ്ട് കഴിഞ്ഞ മാസമാണ് മമത ബാനര്‍ജി നിര്‍ദേശം പുറപ്പെടുവിച്ചത്. സെബ്തംബര്‍ 30-നും ഒക്ടോബര്‍ ഒന്നാം തീയതിയും വൈകീട്ട് ആറു മണിക്കു ശേഷം വിഗ്രഹയാത്രകള്‍ തടഞ്ഞു വയ്ക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ക്രമസമാധാന പാലനം കണക്കിലെടുത്തുള്ള ഈ നിര്‍ദേശം വിവാദങ്ങള്ക്കിടയാക്കുകയായിരു