ന്യൂദൽഹി- കേരള സർക്കാർ തങ്ങളെ വഞ്ചിക്കുകയാണെന്നും സ്‌പെഷ്യൽ ട്രെയിൻ അനുവദിച്ചില്ലെങ്കിൽ ദൽഹിയിൽനിന്ന് കേരളത്തിലേക്ക് നടന്നുപോകുമെന്നും ദൽഹിയിലെ വിദ്യാർഥികൾ. സ്‌പെഷ്യൽ ട്രെയിനിന് ആവശ്യമായ പതിനഞ്ച് ലക്ഷം അനുവദിക്കുന്നതിൽ പ്രയാസമുണ്ടെന്നും സർക്കാർ അറിയിച്ചു. ട്രെയിനിന് ആവശ്യമായ പണം നൽകാൻ കെ.എം.സി.സി അടക്കമുള്ള സംഘടനകൾ തയ്യാറായിട്ടും സ്വീകരിക്കാൻ സർക്കാർ അംഗീകരിച്ചിട്ടില്ല. കഴിഞ്ഞദിവസം നോർക്ക പ്രതിനിധികളുമായി ചർച്ച നടത്തിയിരുന്നു. എന്നാൽ വിവരശേഖരണത്തിന് പ്രയാസുണ്ടെന്ന് അറിയിക്കുകയായിരുന്നു. അതും വിദ്യാർഥികൾ പരിഹരിച്ചുകൊടുത്തു. എന്നാൽ സർക്കാർ മനപൂർവ്വം എല്ലാം വെച്ചുതാമസിപ്പിക്കുകയാണ്. ഇത് ആയിരകണക്കിന് മലയാളികളെ അന്യദേശങ്ങളിൽ നരകയാതന അനുഭവിപ്പിക്കുകയാണ്. പതിനഞ്ച് ലക്ഷം രൂപ നൽകി സ്‌പെഷ്യൽ തീവണ്ടി അനുവദിക്കാൻ കഴിയില്ല എന്നത് സർക്കാറിന്റെ അവഗണന തെളിവാണെന്നും വിദ്യാർഥികൾ വ്യക്തമാക്കി.






