ദല്‍ഹിയില്‍ 24 മണിക്കൂറിനിടെ 472 പുതിയ കോവിഡ് രോഗികള്‍ 

ന്യൂദല്‍ഹി-രാജ്യതലസ്ഥാനത്ത് 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 472 പുതിയ കേസുകള്‍. ഒരു ദിവസത്തിനിടെ റിപ്പോര്‍ട്ട് ചെയ്ത ഏറ്റവും കൂടുതല്‍ കേസുകളാണിത്. ഇതോടെ ദല്‍ഹിയിലെ ആകെ കോവിഡ് രോഗികളുടെ എണ്ണം 8470 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 187 പേര്‍ രോഗമുക്തി നേടുകയും ചെയ്തു. ഇതുവരെ 3,045 പേരാണ് രോഗമുക്തി നേടി ആശുപത്രി വിട്ടത്. 115 പേരാണ് ദല്‍ഹിയില്‍ രോഗബാധയെ തുടര്‍ന്ന് മരണപ്പെട്ടത്.ദല്‍ഹിയില്‍ ഇന്ന് പുതിയതായി രോഗം സ്ഥിരീകരിച്ചവരില്‍ ദല്‍ഹി പോലീസ് സ്‌റ്റേഷന്‍ ഹൗസ് ഓഫീസറും ഉള്‍പ്പെടുന്നു. അഞ്ചോളം പോലീസ് ഉദ്യോഗസ്ഥരും നിരീക്ഷണത്തിലാണ്.
 

Latest News