മൂന്ന് മിനിറ്റുള്ള വീഡിയോ കോള്‍; 3500 ജീവനക്കാരെ ഊബര്‍ പിരിച്ചുവിട്ടു

മുംബൈ- കൊറോണ പ്രതിസന്ധിയെ തുടര്‍ന്ന് വന്‍കിട കമ്പനികള്‍ ചെലവ് ചുരുക്കലിലേക്കും തസ്തിക വെട്ടിക്കുറക്കുന്നതിലേക്കുമൊക്കെ നീങ്ങുകയാണ്. പ്രമുഖ ഓണ്‍ലൈന്‍ ടാക്‌സി കമ്പനി ഊബറാണ് കൊറോണ തീര്‍ത്ത സാമ്പത്തിക പ്രതിസന്ധിയില്‍ ജീവനക്കാരുടെ സ്ഥിതി പരിഗണിക്കാതെ കടുത്ത തീരുമാനമെടുത്തിരിക്കുന്നത്.3500 ജീവനക്കാരെ പിരിച്ചുവിട്ടതായി കമ്പനി പ്രഖ്യാപിച്ചു.അതായത് കമ്പനിയുടെ ആകെ തൊഴില്‍ശക്തിയുടെ 14% പേരെയാണ് പിരിച്ചുവിടുന്നത്.

സൂം കാള്‍ ആപ്പ് വഴിയാണ് ഇക്കാര്യം കമ്പനി പ്രഖ്യാപിച്ചത്.അതും മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ കോളിലൂടെയാണ് ''ഇന്ന് കമ്പനിയിലെ നിങ്ങളുടെ അവസാനത്തെ പ്രവൃത്തി ദിവസമാണെന്ന്''ഊബറിന്റെ കസ്റ്റമര്‍ സര്‍വീസ് ഹെഡ് റൂഫിന്‍ ചവേല്‍ അറിയിച്ചത്.കസ്റ്റമര്‍ സര്‍വീസ് വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന ജീവനക്കാരെയാണ് കൂട്ടത്തോടെ പിരിച്ചുവിട്ടത്. മുന്‍കൂട്ടി അറിയിപ്പോ മെമ്മോയോ ഇല്ലാതെയാണ് പിരിച്ചുവിടല്‍ പ്രഖ്യാപിച്ചത്. ഇതിനെതിരെ വന്‍ വിമര്‍ശനമാണ് ഊബറിന് നേരെ ഉയരുന്നത്.
 

Latest News