തൃശൂര്‍- മയക്കുമരുന്ന് നല്‍കി അബോധാവസ്ഥയിലാക്കിയ ശേഷം യുവതിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. വാടാനപ്പള്ളി പഴുവില്‍ ചാഴൂര്‍റോഡ് സ്വദേശി സുധീപ് വിശ്വം (37) ആണ് അറസ്റ്റിലായത്. എറണാകുളത്ത് കമ്പ്യൂട്ടര്‍ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്ന ഇയാള്‍ യുവതിക്ക് കമ്പ്യൂട്ടര്‍ പരിശീലനം നല്‍കിയിരുന്നു. ഇതിനിടെ മയക്കുമരുന്ന് നല്‍കിയ ശേഷം ഇയാള്‍ പീഡിപ്പിക്കുകയായിരുന്നുവെന്ന് വാടാനപ്പള്ളി പോലിസ് പറഞ്ഞു. ഇയാളെ കൊടുങ്ങല്ലൂര്‍ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്റില്‍ വിട്ടു.