വാഷിംഗ്ടൺ- കൊറോണ വൈറസിന്റെ ഉത്ഭവത്തെ പറ്റി കൃത്യമായ വിവരം നൽകിയില്ലെങ്കിൽ ചൈനക്കെതിരെ ഉപരോധം ഏർപ്പെടുത്താൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് അധികാരം നൽകണമെന്നാവശ്യപ്പെട്ട് ഒൻപസ് സെനറ്റർമാർ ബിൽ അവതരിപ്പിച്ചു. അമേരിക്കയുടെയോ ലോകാരോഗ്യസംഘടനയുടെയോ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിന് പൂർണമായ വിവരങ്ങൾ കൈമാറിയതായി 60 ദിവസത്തിനകം കോൺഗ്രസിനെ പ്രസിഡന്റ് അറിയിക്കണമെന്നും അല്ലെങ്കിൽ ഉപരോധം ഏർപ്പെടുത്തണമെന്നുമാണ് പ്രമേയത്തിലുള്ളത്. നിസഹകരിച്ചാൽ ആസ്തികൾ മരവിപ്പിക്കാനും യാത്രാവിലക്ക് ഏർപ്പെടുത്താനും പ്രമേയത്തിലുണ്ട്. ചൈനയിലെ പരീക്ഷണശാലയിൽനിന്നോ കമ്പോളത്തിൽ നിന്നോ ആണ് വൈറസ് പിറവിയെടുത്തത് എന്നത് ഉറപ്പാണ്. എന്ാൽ ഇതുമായി ബന്ധപ്പെട്ട അന്വേഷണവുമായി സഹകരിക്കാൻ ചൈന തയ്യാറാകുന്നില്ലെന്നും പ്രമേയത്തിൽ ചൂണ്ടികാണിക്കുന്നു.