Sorry, you need to enable JavaScript to visit this website.

കുടിയേറ്റ തൊഴിലാളികൾക്ക് നേരെ ബസ് പാഞ്ഞുകയറി ആറു പേർ മരിച്ചു

മുസഫർനഗർ- കാൽനടയായി സ്വന്തം നാട്ടിലേക്ക് പോകുകയായിരുന്ന ആറു കുടിയേറ്റ തൊഴിലാളികൾ ബസിടിച്ച് മരിച്ചു. പഞ്ചാബിൽനിന്ന് ബിഹാറിലേക്ക് നടന്നുപോകുകയായിരുന്ന തൊഴിലാളികളാണ് യു.പി സർക്കാറിന്റെ ബസിടിച്ച് മരിച്ചത്. ബുധനാഴ്ച രാത്രി 11-നാണ് അപകടമുണ്ടായത്. ബസിൽ ഡ്രൈവർ മാത്രമാണുണ്ടായിരുന്നത്. കോവിഡിനെ തുടർന്ന് രാജ്യത്ത ഏർപ്പെടുത്തിയ ലോക്ഡൗണിന് ശേഷം നിരവധി കുടിയേറ്റ തൊഴിലാളികളാണ് സ്വന്തം ഗ്രാമങ്ങളിലേക്ക് നടന്നുപോകുന്നത്. കഴിഞ്ഞദിവസം മഹാരാഷ്ട്രയിൽനിന്ന് മധ്യപ്രദേശിലേക്ക് പോകുകയായിരുന്ന പതിനാറ് കുടിയേറ്റ തൊഴിലാളികൾ ചരക്കുതീവണ്ടിയിടിച്ച് കൊല്ലപ്പെട്ടിരുന്നു.
 

Latest News