കോവിഡ് ബാധിതന്റെ മൃതദേഹം നല്‍കിയത്  ഹൃദ്രോഗം വന്ന് മരിച്ചയാളുടെ ബന്ധുക്കള്‍ക്ക്

വിശാഖപട്ടണം-ആന്ധ്രപ്രദേശില്‍ കോവിഡ് ബാധിതന്റെ മൃതദേഹം മാറി നല്‍കിയത് വിവാദമാകുന്നു. ഹൃദ്രോഗത്തെ തുടര്‍ന്ന് മരിച്ച നന്ത്യാല്‍ സ്വദേശിയുടെ ബന്ധുക്കള്‍ക്കാണ് കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം വിട്ടുനല്‍കിയത്. കുര്‍ണൂര്‍ സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയിലാണ് സംഭവം.
മരിച്ച നന്ത്യാല്‍ സ്വദേശിയുടെ മൃതദേഹം കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് സംസ്‌കരിക്കുകയും ചെയ്തു. സംഭവത്തില്‍ ജില്ലാ കലക്ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്. പേരിലെ സാമ്യമാണ് പിഴവിന് കാരണമെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.
 

Latest News