ജിദ്ദ - കൊറോണ ബാധിച്ച് ജിദ്ദയിൽ സൗദി കുടുംബത്തിലെ മുഴുവൻ അംഗങ്ങളും മരണപ്പെട്ടു. സൗദി പൗരൻ ഹുസൈൻ അൽമാനിഇന്റെ മാതാവും സഹോദരിയും സഹോദരനും സഹോദര ഭാര്യയും ഇവരുടെ രണ്ടു മക്കളുമാണ് മരണപ്പെട്ടത്.
വാർത്തകൾ തൽസമയം വാട്‌സ്ആപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക
വിദ്യാഭ്യാസ മേഖലയിൽ സൂപ്പർവൈസറായിരുന്ന മുസാഅദ് അൽമാനിഇന്റെ മകനാണ് ആദ്യമായി രോഗം ബാധിച്ചത്. ബാലന് എവിടെ നിന്നാണ് കൊറോണ പിടിപെട്ടതെന്ന് ഇതുവരെ അറിവായിട്ടില്ല. രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ട മകനെ മുസാഅദ് ആശുപത്രിയിലെത്തിക്കുകയായിരുന്നു. പരിശോധനയിൽ കൊറോണയാണെന്ന് സ്ഥിരീകരിച്ചതിനെ തുടർന്ന് കുട്ടിയെ ഐസൊലേഷനിലാക്കി. വൈകാതെ മുസാഅദിനും രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ടു. മുസാഅദിന്റെ ഭാര്യക്കും മകൾക്കും രോഗം ബാധിച്ചതായും പിന്നീട് വ്യക്തമായി. മാതാവിനും സഹോദരിക്കും കൊറോണ ബാധിച്ചതായും പരിശോധനകളിൽ ബോധ്യപ്പെട്ടു. ഇവരെല്ലാവരും മരണപ്പെട്ടതായും ഹുസൈൻ അൽമാനിഅ് പറഞ്ഞു.






