സാമ്പത്തിക പാക്കേജ് ശുദ്ധ ഭോഷ്‌ക്-മമത

കൊൽക്കത്ത- കോവിഡ് പ്രതിരോധത്തിന് വേണ്ടി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജ് വലിയ വട്ടപൂജ്യമാണെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. കേന്ദ്രം വീണ്ടും ജനങ്ങളെ വഞ്ചിക്കുകയും വിഡ്ഢികളാക്കുകയുമാണ്. അസംഘടിത മേഖലക്കും തൊഴിലില്ലായ്മ പരിഹരിക്കാൻ നടപടികൾ ഇല്ലെന്നും മമത പത്രസമ്മേളനത്തിൽ ആരോപിച്ചു. പ്രധാനമന്ത്രി ആത്മനിർഭൻ ഭാരത് പദ്ധതി പ്രഖ്യാപിച്ചപ്പോൾ പ്രതീക്ഷയോടെയാണ് കാത്തിരുന്നത്. എന്നാൽ ധനമന്ത്രി നിർമല സീതാരാമന്റെ പ്രസ്താവന വന്നതോടെ മോഡിയുടെ പ്രഖ്യാപനം ശുദ്ധ ഭോഷ്‌കാണെന്ന് തിരിച്ചറിഞ്ഞെന്നും മമത ആരോപിച്ചു. സാമ്പത്തികമായി പ്രതിസന്ധിയിൽ പെട്ടുഴലുന്ന സംസ്ഥാനങ്ങൾക്ക് വേണ്ടി ഒന്നും ചെയ്യാൻ കേന്ദ്രം തയ്യാറായിട്ടില്ലെന്നും മമത പറഞ്ഞു.
 

Latest News