മുന്‍ കാമുകിയുടെ നഗ്നചിത്രങ്ങള്‍ വാട്‌സ്ആപ് സ്റ്റാറ്റസ്; യുവാവ് അറസ്റ്റില്‍

തൃശൂര്‍- മുന്‍ കാമുകിയുടെ നഗ്നചിത്രങ്ങള്‍ വാട്‌സ്ആപില്‍ സ്വന്തം സ്റ്റാറ്റസാക്കി പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍. മുളങ്കുന്നത്തുകാവ് സ്വദേശി അനില്‍കുമാറാണ് അറസ്റ്റിലായത്. കുഴിക്കോട്ടുകോണം സ്വദേശിനിയുമായി ഇയാള്‍ നേരത്തെ പ്രണയത്തിലായിരുന്നു.മാസങ്ങളോളം ഒരുമിച്ച് ജീവിക്കുകയും ചെയ്തിരുന്നു.എന്നാല്‍ അഭിപ്രായവ്യത്യാസങ്ങളെ തുടര്‍ന്ന് യുവതി ഇയാളെ ഉപേക്ഷിച്ച് പോയി.

എന്നാല്‍ ഇതിന്റെ വൈരാഗ്യം തീര്‍ക്കാന്‍ അനില്‍കുമാര്‍ യുവതിയുടെ നഗ്നചിത്രങ്ങള്‍ വാട്‌സ്ആപില്‍ സ്റ്റാറ്റസായിട്ടു. സംഭവമറിഞ്ഞ യുവതി ഇയാള്‍ക്കെതിരെ ഇരിങ്ങാലക്കുട പോലിസില്‍ പരാതി നല്‍കി. ഇതേതുടര്‍ന്നാണ് ഇയാളെ പോലിസ് അറസ്റ്റ് ചെയ്തത്. നേരത്തെ മുളങ്കുന്നത്തുകാവില്‍ നഴ്‌സിനെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതികൂടിയാണ് ഇയാള്‍. കേസില്‍ ജാമ്യമെടുത്ത് പുറത്തിറങ്ങിയതിന് പിന്നാലെയാണ് ഇയാള്‍ കാമുകിയുടെ ചിത്രവും പ്രചരിപ്പിച്ചതെന്ന് പോലിസ് പറഞ്ഞു.
 

Latest News