തൃശൂര്‍- പ്രായപൂര്‍ത്തിയാകാത്ത പെണ്‍മക്കളെ ഉപേക്ഷിച്ച് പോയ യുവതിയെ പോലിസ് അറസ്റ്റ് ചെയ്തു. ഭര്‍ത്താവിന്റെ വീട്ടില്‍ മക്കളെ ഉപേക്ഷിച്ച് പോയ 31കാരിയെയാണ് എരുമപ്പെട്ടി പോലിസ് അറസ്റ്റ് ചെയ്തത്.രണ്ട് ദിവസം മുമ്പ് ഭാര്യയെ കാണാനില്ലെന്ന് ഭര്‍ത്താവ് പോലിസില്‍ പരാതി നല്‍കി.
പിന്നീട് പോലിസ് നടത്തിയ അന്വേഷണത്തിലാണ് യുവതിയെ അറസ്റ്റ് ചെയ്തത്. ഇവര്‍ക്ക് എതിരെ ജുവൈനല്‍ ജസ്റ്റിസ് നിയമം അനുസരിച്ച് കേസെടുത്തതായി പോലിസ് അറിയിച്ചു. വടക്കാഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ യുവതിയെ പതിനാല് ദിവസത്തേക്ക് റിമാന്റില്‍ വിട്ടു.






