ഇന്ത്യന്‍ സേനയിലെ വിരമിക്കല്‍ പ്രായം 58 ആയി ഉയര്‍ത്തും: ബിപിന്‍ റാവത്ത്

ന്യൂദല്‍ഹി- ഇന്ത്യന്‍ സേനയിലെ വിരമിക്കല്‍ പ്രായം ദീര്‍ഘിപ്പിക്കാന്‍ ആലോചിക്കുന്നുവെന്ന് പ്രതിരോധ സ്റ്റാഫ് മേധാവി ജനറല്‍ ബിപിന്‍ റാവത്ത്.പുതിയ തീരുമാനം പതിനഞ്ച് ലക്ഷത്തോളം സൈനികര്‍ക്കാണ് ഗുണമാകുക. വ്യോമ,നാവിക,കരസേനാ വിഭാഗങ്ങളിലുള്ളവരുടെ വിരമിക്കല്‍ പ്രായമാണ് ഉയര്‍ത്തുന്നത്.

ഒരു ജവാന് പതിനഞ്ച് മുതല്‍ പതിനേഴ് വര്‍ഷം വരെയാണ് രാജ്യത്തെ സേവിക്കാന്‍ അവസരമുള്ളത്. എന്നാല്‍ ഇത് മുപ്പത് വര്‍ഷമാക്കുന്നതിനെ കുറിച്ചാണ് താന്‍ ചിന്തിക്കുന്നത്.താന്‍ മനുഷ്യവിഭവ ശേഷിയുടെ ചെലവുകള്‍ നോക്കുകയാണ്. ഇങ്ങിനെ ചെയ്താല്‍ പരിശീലനം ലഭിച്ച മനുഷ്യ വിഭവശേഷിയാണ് നഷ്ടപ്പെടുക. നേരത്തെയും സൈനികരുടെ വിരമിക്കല്‍ പ്രായം 58 ആക്കണമെന്ന്  ആവശ്യപ്പെട്ട് ബിപിന്‍ റാവത്ത് രംഗത്തെത്തിയിട്ടുണ്ട്. മൂന്ന് സൈനിക വിഭാഗങ്ങളിലും ഇക്കാര്യം സംബന്ധിച്ച പഠനം നടത്തുന്നതായും അദ്ദേഹം നേരത്തെ അറിയിച്ചിരുന്നു.
 

Latest News