ഭുവനേശ്വർ- ഒഡീഷയിൽ കൂട്ട ബലാത്സംഗത്തിന് ഇരയായ ആദിവാസി യുവതി മരിച്ചു. മൽകാംഗിരിയിലെ പോലീസ് കാന്റീനിൽ ജീവനക്കാരിയായ യുവതി
ജോലി സ്ഥലത്താണ് കൂട്ടബലാത്സംഗത്തിന് ഇരയായത്. ഗുരുതരമായി പരിക്കേറ്റ യുവതി നാല് ദിവസം ആശുപത്രിയിലായിരുന്നു. മെയ് ഏഴിനാണ് സംഭവം. സംഭവത്തിൽ ഒഡീഷ സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു.