റിയാദ്- വന്ദേഭാരത് മിഷന്റെ ഭാഗമായി സൗദി അറേബ്യയില്‍ നിന്നുളള പുതിയ വിമാനസര്‍വീസ് ഷെഡ്യൂള്‍ ഇന്ത്യന്‍ എംബസി പുറത്തിറക്കി.
മെയ് 19 മുതല്‍ 23 വരെയുള്ള തിയ്യതികളിലാണ് വിമാന സര്‍വീസുള്ളത്. മെയ് 19ന് റിയാദില്‍ നിന്ന് കോഴിക്കോട്ടേക്കും ദമാമില്‍ നിന്ന് കൊച്ചിയിലേക്കും എയര്‍ ഇന്ത്യ സര്‍വീസ് നടത്തും.
മെയ് 20ന് റിയാദില്‍ നിന്ന് കണ്ണൂരിലേക്കും ദമാമില്‍ നിന്ന് ബംഗ്ലുരു വഴി ഹൈദരാബാദിലേക്കും ജിദ്ദയില്‍ നിന്ന് വിജയവാഡ വഴി ഹൈദരാബാദിലേക്കും സര്‍വീസ് നടത്തും.
23ന് റിയാദ്- ഹൈദരാബാദ്- വിജയവാഡ സര്‍വീസ് ആണുള്ളത്. അടുത്ത ഘട്ടങ്ങളില്‍ ചെന്നൈ, മുംബൈ, ലഖ്നൗ, പട്‌ന എന്നിവിടങ്ങൡലേക്കും സര്‍വീസുണ്ടാകുമെന്നും അത്യാവശ്യമായി നാട്ടില്‍ പോകേണ്ടവര്‍ രജിസ്റ്റര്‍ ചെയ്യണമെന്നും എംബസി അറിയിച്ചു.






