ലോക്ഡൗണിനിടെ എം.എല്‍.എയുടെ മകന്‍റെ കുതിരസവാരി; വൈറലായി വീഡിയോ-video

ബംഗളൂരു- കർണാടകയില്‍ ലോക് ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് ബി.ജെ.പി എംഎല്‍എയുടെ മകന്‍റെ കുതിര സവാരി വിവാദമായി. കര്‍ണാടകയിയിലെ ഗുണ്ടല്‍പേട്ട് എം.എല്‍.എ സി.എസ് നിരഞ്ജന്‍ കുമാറിന്റെ മകന്‍ ഭുവന്‍ കുമാറാണ് ഹൈവേയിലൂടെ കുതിര സവാരി നടത്തിയത്.  മാസ്‌ക് ധരിക്കാതെയായിരുന്നു യുവാവിന്റെ പ്രകടനം. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍  പ്രചരിച്ചു.

കോവിഡ് 19 രോഗ നിയന്ത്രണത്തിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ കര്‍ശന നിയന്ത്രണങ്ങള്‍ തുടരുമ്പോഴാണ് എംഎല്‍എയുടെ മകന്റെ അഭ്യാസ പ്രകടനം. സംഭവത്തെക്കുറിച്ച് എംഎല്‍എയുടെ പ്രതികരണം അറിവായിട്ടില്ല. എം.എല്‍.എയുടെ മകനെതിരെ കേസെടുക്കണമെന്ന് നിരവധി പേർ ആവശ്യപ്പെട്ടു.

Latest News