Sorry, you need to enable JavaScript to visit this website.

സൗദിയില്‍ ഉപഭോക്താക്കള്‍ ജാഗ്രത പുലർത്തണം; സകാത്ത്,നികുതി അതോറിറ്റിയുടെ അറിയിപ്പ്

റിയാദ് - ജൂലൈ ഒന്നിനു മുമ്പായി മൂല്യവര്‍ധിത നികുതി ഉയര്‍ത്തുന്ന സ്ഥാപനങ്ങളെ കുറിച്ച് ഉപയോക്താക്കള്‍ അറിയിക്കണമെന്ന് സക്കാത്ത്, നികുതി അതോറിറ്റി ആവശ്യപ്പെട്ടു.

കൊറോണ പ്രതിസന്ധി മൂലം ഉടലെടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന് ജൂലൈ ഒന്നു മുതല്‍ വാറ്റ് അഞ്ചു ശതമാനത്തില്‍ നിന്ന് പതിനഞ്ചു ശതമാനമായി ഉയര്‍ത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിനു മുമ്പായി വാറ്റ് ഉയര്‍ത്തി നിയമ ലംഘനം നടത്തുന്ന സ്ഥാപനങ്ങളെ കുറിച്ച് സൗദി പൗരന്മാരും വിദേശികളും സക്കാത്ത്, നികുതി അതോറിറ്റിയെ അറിയിക്കണം.

നിയമ ലംഘനം നടത്തുന്ന സ്ഥാപനങ്ങളെ കുറിച്ച് ഏകീകൃത നമ്പറായ 19993 ല്‍ ബന്ധപ്പെട്ടോ സക്കാത്ത്, നികുതി അതോറിറ്റി പുറത്തിറക്കിയ ആപ് വഴിയോ അതോറിറ്റി വെബ്‌സൈറ്റ് വഴിയോ ട്വിറ്ററിലെ അക്കൗണ്ട് വഴിയോ ഉപയോക്താക്കള്‍ക്ക് പരാതികള്‍ നല്‍കാവുന്നതാണ്.


മൂല്യവര്‍ധിത നികുതി ഉയര്‍ത്താനുള്ള തീരുമാനം നടപ്പാക്കുന്നതിന് നിശ്ചയിച്ച സമയം മുഴുവന്‍ സ്ഥാപനങ്ങളും കൃത്യമായി പാലിക്കണം. സക്കാത്ത്, നികുതി നിയമം നടപ്പാക്കുന്നതിനും സ്ഥാപനങ്ങള്‍ ഇത് പാലിക്കുന്നുണ്ടെന്നും ഉറപ്പു വരുത്തുന്നതിന് നിയമാനുസൃതമായ മുഴുവന്‍ നടപടികളും സ്വീകരിക്കുമെന്നും സക്കാത്ത്, നികുതി അതോറിറ്റി പറഞ്ഞു.

 

Latest News