ചെന്നൈ- ചെന്നൈയിലേക്ക് പ്രത്യേക ട്രെയിന്‍ സര്‍വീസ് നടത്തരുതെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി എടപ്പാടി പളനിസാമി പ്രധാനമന്ത്രിയ്ക്ക് കത്തയച്ചു.
ഈ മാസം 14, 16 തീയ്യതികളിലാണ് ദല്‍ഹിയില്‍ നിന്ന് ചെന്നൈയിലേക്ക് ട്രെയിന്‍ സര്‍വീസ് പ്രഖ്യാപിച്ചിരുന്നത്. ട്രെയിന്‍ സര്‍വ്വീസ് രോഗ വ്യാപനത്തിന് കാരണമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രിയുടെ കത്ത്.
വ്യവസ്ഥകള്‍ കര്‍ശനമാക്കിയതിന് പിന്നാലെ കേരളത്തിലേക്കുള്ള യാത്രാപാസുകള്‍ തമിഴ്നാട് കൂട്ടത്തോടെ തളളിയിട്ടുമുണ്ട്. കേരളത്തിന്റെ പാസ് ലഭിച്ചവരിലും അടിയന്തര ആവശ്യക്കാര്‍ക്ക് മാത്രമേ തമിഴ്നാട് അനുമതി നല്കുന്നുള്ളു.






