Sorry, you need to enable JavaScript to visit this website.

സൗദിയില്‍ പെരുന്നാള്‍ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു

റിയാദ് - സ്വകാര്യ, പൊതുമേഖലാ ജീവനക്കാരുടെ ഈദുല്‍ ഫിത്ര്‍ അവധി മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം പ്രഖ്യാപിച്ചു. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് റമദാന്‍ 21 ന് വ്യാഴാഴ്ച ജോലി അവസാനിക്കുന്നതു മുതല്‍ പെരുന്നാള്‍ അവധി ആരംഭിക്കും.
പെരുന്നാള്‍ അവധിക്കു ശേഷം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശവ്വാല്‍ എട്ടിന് ഞായറാഴ്ച ഡ്യൂട്ടി പുനരാരംഭിക്കും.
തൊഴില്‍ നിയമം അനുസരിച്ച് സ്വകാര്യ മേഖലാ ജീവനക്കാര്‍ക്ക് പെരുന്നാളിന് നാലു ദിവസം അവധിയാണ് ലഭിക്കുക. റമദാന്‍ 29 ന് തൊട്ടടുത്ത ദിവസം മുതല്‍ നാലു ദിവസമാണ് സ്വകാര്യ മേഖലാ ജീവനക്കാരുടെ പെരുന്നാള്‍ അവധി. തൊഴില്‍ നിയമത്തിലെ 112-ാം വകുപ്പ് പ്രകാരം നിര്‍ണയിക്കുന്ന പെരുന്നാളുകളിലും അവസരങ്ങളിലും പൂര്‍ണ വേതനത്തോടെ അവധി പ്രയോജനപ്പെടുത്തുന്നതിന് സ്വകാര്യ മേഖലയിലെ മുഴുവന്‍ തൊഴിലാളികള്‍ക്കും അവകാശമുണ്ടെന്നും മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം ആവര്‍ത്തിച്ച് ഉണര്‍ത്തി.

 

Latest News