ലണ്ടന്‍ ഭൂഗര്‍ഭ മെട്രോ സ്റ്റേഷന്‍ ആക്രമണം: ഐ എസ് ഉത്തരവാദിത്തമേറ്റു

ലണ്ടന്‍- പടിഞ്ഞാറന്‍ ലണ്ടനിലെ ഭൂഗര്‍ഭ മെട്രോ സ്റ്റേഷനില്‍ വെള്ളിയാഴ്ചയുണ്ടായ സ്‌ഫോടത്തിന്റെ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തു. സംഭവത്തില്‍ 29 പേര്‍ക്ക് പരിക്കേറ്റിരുന്നു. കവറില്‍ സൂക്ഷിച്ച പ്ലാസ്റ്റിക് ബക്കറ്റില്‍ നിന്നാണ് വീര്യം കുറഞ്ഞ പൊട്ടിത്തെറി ഉണ്ടായത്. തൊട്ടടുത്തു നിന്ന് കണ്ടെടുത്ത മറ്റൊരു സ്‌ഫോടക വസ്തു പോലീസ് നിര്‍വീരിയമാക്കുകയും ചെയ്തിരുന്നു.

 

ഭീകരാക്രമണത്തെ തുടര്‍ന്ന് ബ്രിട്ടനില്‍ ദേശീയ സുരക്ഷാ ഭീഷണി നില കടുത്തതില്‍ നിന്ന് ഗുരുതരമെന്ന നിലയിലേക്ക് മാറ്റി. എല്ലാ പൊതുസ്ഥലങ്ങളിലും സായുധ പോലീസിനേയും സൈനികരേയും വിന്യസിക്കും. ചില പ്രത്യേക സംരക്ഷിത മേഖലകളിലെ സുരക്ഷ പോലീസ് ഓഫീസര്‍മാരില്‍ നിന്ന് സൈനികര്‍ ഏറ്റെടുക്കുമെന്നും പ്രധാമന്ത്രി തരേസാ മേ പറഞ്ഞു.

 

ഈ വര്‍ഷം ബ്രിട്ടനില്‍ നടന്ന അഞ്ചാമത് ഭീകരാക്രമണമാണിത്. മരണം റിപ്പോര്‍ട്ട് ചെയ്യാത്ത ആദ്യത്തേതും. ആകെ കൊല്ലപ്പെട്ടവരുടെ എണ്ണം 36 ആണ്. മൂന്ന് സംഭവങ്ങളില്‍ ആള്‍ക്കൂട്ടത്തിലേക്ക് വാഹനം ഇടിച്ചു കയറ്റിയാണ് ആക്രമണമുണ്ടായത്. 

 

Latest News