സമൂഹ വ്യാപനം അറിയാന്‍ കേരളത്തിലെ മൂന്ന് ജില്ലകളില്‍ സര്‍വേ

ന്യൂദല്‍ഹി- കോവിഡിന്റെ സമൂഹവ്യാപനം ഉണ്ടായിട്ടുണ്ടോ എന്നറിയാന്‍ കേരളത്തിലെ മൂന്ന് ജില്ലകളില്‍ ഐ.സി.എം.ആര്‍ സീറോ സര്‍വേ നടത്തും. പാലക്കാട്, എറണാകുളം, തൃശൂര്‍ എന്നീ ജില്ലകളിലാണ് പരിശോധന നടത്തുന്നത്. രാജ്യത്തെ 69 ജില്ലകളിലാണ് സീറോ സര്‍വേ ആദ്യഘട്ടത്തില്‍ നടത്തുന്നത്.

തെരഞ്ഞെടുത്ത പ്രദേശത്തെ നിശ്ചിത എണ്ണം ആളുകളുടെ രക്തവും സ്രവവും എടുത്ത് പരിശോധിക്കുന്ന രീതിയാണ് സീറോ സര്‍വേ. ഇതിന്റെ ഫലത്തിലൂടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വൈറസിന്റെ വ്യാപനം എങ്ങനെയാണ് തിരിച്ചറിയാം. ആര്‍.ടി  പി.സി.ആര്‍ ടെസ്റ്റിന്റെയും എലിസ ആന്റി ബോഡി ടെസ്റ്റിന്റെയും സംയോജിത രൂപമാണ് സര്‍വേക്കായി ഉപയോഗിക്കുക

 

Latest News