പ്രവാസികളുമായി കണ്ണൂരില്‍ ആദ്യ വിമാനമിറങ്ങി; നാട്ടിലെത്തിയത് 20 ഗര്‍ഭിണികളടക്കം 180 പേര്‍

കണ്ണൂര്‍- കോവിഡ് പശ്ചാത്തലത്തില്‍ നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികളുമായി കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ ആദ്യ വിമാനമിറങ്ങി. ദുബായില്‍നിന്ന് 180 പ്രവാസികളുമായാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് ബോയിങ്ങ് 737 വിമാനം കണ്ണൂരിലെത്തിയത്. 20 ഗര്‍ഭിണികള്‍, അഞ്ച് കുട്ടികള്‍ , 43 അടിയന്തര ചികിത്സ ആവശ്യമുള്ളവര്‍  യാത്രക്കാരില്‍ ഉള്‍പ്പെടുന്നു. ഇവരെ കൊണ്ടുവരാനായി കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും പത്തരക്കാണ് വിമാനം പുറപ്പെട്ടിരുന്നത്.

 യാത്രക്കാരില്‍ 109 പേര്‍ കണ്ണൂര്‍ സ്വദേശികളും 47 പേര്‍ കാസര്‍കോട് ജില്ലക്കാരുമാണ്. സമൂഹിക അകലം പാലിച്ച് 20 പേര്‍ വീതമുള്ള സംഘമായാണ് വിമാനത്തില്‍ നിന്ന് യാത്രക്കാരെ ഇറക്കിയത്. റാപ്പിഡ് ടെസ്റ്റ് നടത്താനായി അഞ്ച് മെഡിക്കല്‍ ഡെസ്‌ക്കുകളുണ്ട്. 

https://www.malayalamnewsdaily.com/sites/default/files/2020/05/12/kannur2.jpeg

Latest News