വന്ദേഭാരത് രണ്ടാം ഘട്ട ഷെഡ്യൂളായി, ഗള്‍ഫില്‍നിന്ന് കേരളത്തിലേക്ക് 18 വിമാനങ്ങള്‍

ന്യൂദല്‍ഹി- കോവിഡിനെ തുടര്‍ന്ന് വിവിധ രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന പ്രവാസി ഇന്ത്യക്കാരെ മടക്കിക്കൊണ്ട് വരുന്ന വന്ദേ ഭാരത് മിഷന്റെ രണ്ടാം ഘട്ടത്തില്‍ ആറ് ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് 34 വിമാനങ്ങള്‍ മെയ് 16നും 25നും ഇടയില്‍ ഇന്ത്യയില്‍ എത്തും. ഇതില്‍ 18 വിമാനങ്ങള്‍ കേരളത്തിലേക്കാണ്. അഞ്ച് ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് കണ്ണൂരിലേക്ക് വിമാനം എത്തും.

രണ്ടാം ഘട്ടത്തില്‍ യു.എ.ഇ.യില്‍നിന്ന് 11 വിമാനങ്ങളാണ് ഇന്ത്യയിലേക്ക് എത്തുന്നത്. ഇതില്‍ ആറെണ്ണം കേരളത്തിലേക്കാണ്. തിരുവനന്തപുരം, കൊച്ചി വിമാനത്താവളങ്ങളിലേക്ക് രണ്ടു വീതം വിമാനങ്ങള്‍ എത്തും. കണ്ണൂര്‍, കോഴിക്കോട് എന്നിവടങ്ങളിലേക്ക് ഓരോ വിമാനങ്ങളാണ് എത്തുന്നത്.

സൗദി അറേബ്യയില്‍നിന്ന് മൂന്നു വിമാനങ്ങളാണ് കേരളത്തിലേക്ക് എത്തുന്നത്. റിയാദില്‍നിന്ന് കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളിലേക്ക് ഓരോ വിമാനങ്ങളാണ് നിശ്ചയിച്ചിരിക്കുന്നത്. ദമാമില്‍നിന്ന് കൊച്ചിയിലേക്ക് ഒരു വിമാനവും ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്. ബംഗളൂരു, ഹൈദരാബാദ്, വിജയവാഡ എന്നിവിടങ്ങളിലേക്കും സൗദിയില്‍നിന്ന് വിമാനങ്ങള്‍ എത്തും.

ബഹ്്‌റൈനില്‍നിന്ന് രണ്ട് വിമാനങ്ങളാണ് വന്ദേ ഭാരത് മിഷന്റെ രണ്ടാം ഘട്ടത്തില്‍ ഇന്ത്യയില്‍ എത്തുക. ഇതില്‍ ഒന്ന് മനാമയില്‍നിന്ന് തിരുവനന്തപുരത്തേക്കാണ്.

കുവൈത്തില്‍നിന്ന് രണ്ടു വിമാനങ്ങള്‍ കേരളത്തില്‍ എത്തും. കണ്ണൂരിലേക്ക് ആണ് ആദ്യ വിമാനം എത്തുക. രണ്ടാം വിമാനം തിരുവനന്തപുരത്തേക്കും.
ഒമാനില്‍നിന്ന് കേരളത്തിലേക്ക് എത്തുക നാലു വിമാനങ്ങളാണ്. മസ്‌കത്തില്‍നിന്ന് തിരുവനന്തപുരം, കണ്ണൂര്‍, കൊച്ചി എന്നിവിടങ്ങളിലേക്ക് ഓരോ വിമാനങ്ങള്‍ എത്തും. സലാലയില്‍നിന്ന് കോഴിക്കോട്ടേക്കും വിമാനം ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്.

ഖത്തറില്‍നിന്ന് കേരളത്തിലേക്ക് രണ്ടാം ഘട്ടത്തില്‍ രണ്ട് വിമാനങ്ങളാണ് എത്തുക. ഇതിലൊന്ന് ദോഹയില്‍നിന്ന് കണ്ണൂരിലേക്കോ കോഴിക്കോട്ടേക്കോ ആകും. രണ്ടാമത്തെ വിമാനം ദോഹയില്‍നിന്ന് കൊച്ചിയിലേക്കും.

ഓരോ വിമാനത്തിലും 180 ഓളം യാത്രക്കാര്‍ ആണ് ഇന്ത്യയില്‍ എത്തുക.

അമേിക്ക, ബ്രിട്ടന്‍, യുെ്രെകന്‍, ഇന്തോനീഷ്യ, റഷ്യ, ഫിലിപ്പൈന്‍സ്, ഫ്രാന്‍സ് , അയര്‍ലണ്ട്, തജികിസ്ഥാന്‍,അര്‍മേനിയ, ഇറ്റലി എന്നീ രാജ്യങ്ങളില്‍നിന്നും രണ്ടാംഘട്ടത്തില്‍  കേരളത്തിലേക്ക് ഓരോ വിമാനങ്ങളുണ്ട്.

 

Latest News