അന്തര്‍ജില്ലാ ബസ് സര്‍വീസ് വേണ്ടെന്ന് കേന്ദ്രത്തെ അറിയിക്കും- മുഖ്യമന്ത്രി

തിരുവനന്തപുരം- ലോക്ക്ഡൗണില്‍ ഇളവുകള്‍ നല്‍കുന്നത് സംബന്ധിച്ച സംസ്ഥാനത്തിന്റെ നിര്‍ദ്ദേശങ്ങള്‍  കേന്ദ്രത്തെ അറിയിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജില്ല വിട്ടുള്ള ബസ് സര്‍വീസുകളും അന്തര്‍ സംസ്ഥാന ട്രെയിന്‍ സര്‍വീസുകളും തുടങ്ങാന്‍ സമയമായില്ലെന്ന് കേന്ദ്രത്തെ അറിയിക്കുമെന്ന് അദ്ദേഹം വാര്‍ത്താ സമ്മേനത്തില്‍ അറിയിച്ചു. പതിനഞ്ചാം തീയതിക്കകം സംസ്ഥാനങ്ങളുടെ അഭിപ്രായം അറിയിക്കണമെന്നാണ് കേന്ദ്രത്തിന്റെ നിര്‍ദേശം.

ജില്ലയ്ക്കകത്ത് ബസ് സര്‍വീസ് ആകാമെന്നാണ് സംസ്ഥാനത്തിന്റെ നിലപാട്. യാത്രക്കാരുടെ എണ്ണം പരിമിതപ്പെടുത്തുകയും കര്‍ശന സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്യും. യാത്രക്കാരുടെ എണ്ണം പരിമിതപ്പെടുത്തേണ്ടി വരുന്നതിനാല്‍ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കേണ്ടിവരും. സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചാല്‍ പെര്‍മിറ്റ് റദ്ദാക്കുന്നത് അടക്കമുള്ള നടപടികള്‍ നേരിടേണ്ടിവരും.

സംസ്ഥാനത്തിനുള്ളില്‍ പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസ് അനുവദിക്കണമെന്ന് സംസ്ഥാനം  ആവശ്യപ്പെടും. കര്‍ശന സുരക്ഷയോടെ  മെട്രോ ട്രെയിന്‍ സര്‍വീസ് പുനരാരംഭിക്കണമെന്നുംആവശ്യപ്പെടും. മുംബൈ, അഹമ്മദാബാദ്, ഡല്‍ഹി, കൊല്‍ക്കത്ത, ഹൈദരാബാദ്, ചെന്നൈ, ബെംഗളൂരു നഗരങ്ങളില്‍നിന്ന് നോണ്‍ സ്‌റ്റോപ്പ് ട്രെയിന്‍ സര്‍വീസ് തുടങ്ങണമെന്നും സംസ്ഥാനം ആവശ്യപ്പെടും.

 

Latest News