ക്വാറന്റൈന്‍ പോലീസ് സൂക്ഷ്മമായി നിരീക്ഷിക്കും- മുഖ്യമന്ത്രി

തിരുവനന്തപുരം- വിദേശത്തുനിന്ന് നാട്ടിലെത്തി ക്വാറന്റൈനില്‍ കഴിയുന്നവരുടെ കാര്യത്തില്‍ പോലീസിന്റെ പ്രത്യേക ശ്രദ്ധ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിമാനത്താവളത്തിലോ റെയില്‍വെ സ്റ്റേഷനിലോ അതിര്‍ത്തി ചെക്ക് പോസ്റ്റില്‍ റോഡ് വഴിയോ എത്തുന്നവര്‍ വീടുകളിലോ സര്‍ക്കാര്‍ ക്വാറന്റൈനിലോ എത്തിയെന്ന് ഉറപ്പാക്കുന്ന ചുമതല പോലീസിനാണ്. ഒരാള്‍ കടന്നെത്തുന്ന പോയിന്റ് മുതല്‍ ക്വാറന്റൈനില്‍ പ്രവേശിക്കുന്നതുവരെയുള്ള കാര്യങ്ങള്‍ ഉറപ്പാക്കാന്‍ പോലീസ് ഉണ്ടാകും. വീട്ടിലേക്ക് പോകുന്നവര്‍ ഒരു കാരണവശാലും വഴിക്ക് എവിടെയും ഇറങ്ങാന്‍ പാടില്ല. സ്‌പെഷ്യല്‍ ട്രെയിനിലെത്തുന്നവരുടെ സുരക്ഷാ പരിശോധന ഏകോപിപ്പിക്കുന്നതിന് ഡി.ഐ.ജി എ. അക്ബറിന് ചുമതല നല്‍കി. പ്രധാന റെയില്‍വെ സ്‌റ്റേഷനുകളില്‍ എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥരെ സ്‌പെഷ്യല്‍ ഓഫീസര്‍മാരായി നിയമിച്ചതായും അദ്ദേഹം പറഞ്ഞു.

 

Latest News