Sorry, you need to enable JavaScript to visit this website.

വീണ്ടും കോവിഡ്: വുഹാനില്‍ 1.1 കോടി പേരെ 10 ദിവസംകൊണ്ട് ടെസ്റ്റ് ചെയ്യാനൊരുങ്ങി ചൈന

ബീജിംങ്- കോവിഡ് മഹാമാരിയുടെ പ്രഭവ കേന്ദ്രമായ വുഹാനില്‍ വീണ്ടും വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തതോടെ മുഴുവന്‍ ജനങ്ങളേയും കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കാനൊരുങ്ങി ചൈന. വുഹാനില്‍ താമസിക്കുന്ന 1.1 കോടി ആളുകളെ 10 ദിവസത്തിനുള്ളില്‍ പരിശോധിക്കാനാണ് ചൈനീസ് അധികൃതർ പദ്ധതിയിടുന്നത്.

കടുത്ത പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുശേഷം കോവിഡ് നിര്‍വ്യാപനം ചെയ്ത വുഹാനില്‍ കഴിഞ്ഞ ദിവസം പുതുതായി ഒരാള്‍ക്ക് വൈറസ് ബാധയേറ്റതായി കണ്ടെത്തിയിരുന്നു. 38 ദിവസത്തിന് ശേഷമാണ് നഗരത്തില്‍ രോഗം വീണ്ടും പ്രത്യക്ഷപ്പെടുന്നത്. 

എല്ലാ ജില്ലകൾക്കും അതാത് പ്രദേശങ്ങളിലെ എല്ലാ താമസക്കാരെയും ഏറ്റവും കുറഞ്ഞദിവസത്തിനുള്ളില്‍ എങ്ങനെ പരോശോധിക്കാം എന്നതിനെക്കുറിച്ച് ഒരു പദ്ധതി സമർപ്പിക്കാൻ സര്‍ക്കാര്‍ ഉത്തരവിട്ടതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പ്രായം കൂടിയവര്‍, കുഞ്ഞുങ്ങള്‍ തുടങ്ങി ദുർബല ഗ്രൂപ്പുകളുടേയും റെസിഡൻഷ്യൽ കോമ്പൗണ്ടുകൾ പോലുള്ള സ്ഥലങ്ങളുടെയും പരിശോധനയ്ക്ക് മുൻഗണന നൽകാൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Latest News