മന്‍മോഹന്‍ സിംങ് ആശുപത്രി വിട്ടു

ന്യൂദല്‍ഹി- നെഞ്ചുവേദനയെത്തുടർന്ന് എയിംസിൽ പ്രവേശിപ്പിച്ചിരുന്ന മുൻ പ്രധാനമന്ത്രി മൻ‌മോഹൻ സിങ് ആശുപത്രി വിട്ടു. ചൊവ്വാഴ്ച ഉച്ചയോടെയാണ് ഡിസ്ചാർജ് ചെയ്തത്.അദ്ദേഹത്തിന്റെ കോവിഡ് 19 റിപ്പോർട്ട് നെഗറ്റീവ് ആയിരുന്നെന്ന് വൃത്തങ്ങൾ അറിയിച്ചു.

87 കാരനായ മുന്‍ പ്രധാനമന്ത്രിയെ കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് നെഞ്ചുവേദനയെ തുടര്‍ന്ന് ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രവേശിപ്പിച്ചത്. തീവ്ര പരിചരണ വിഭാഗത്തിലായിരുന്ന സിംങിനെ തിങ്കളാഴ്ച വൈകുന്നേരം ഐസിയുവിൽ നിന്ന് പ്രത്യേക ഹൃദ്രോക പരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് 2009 ൽ മന്‍മോഹന്‍ സിങ് ബൈപാസ് സര്‍ജറിക്ക് വിധേയനായിരുന്നു.

Latest News