ജനീവ- കോവിഡ് വൈറസിന്റെ വ്യാപനം തടയുന്നതിന് വേണ്ടി ഏർപ്പെടുത്തിയ ലോക് ഡൗൺ പിൻവലിക്കാൻ ഒരുങ്ങുന്ന രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന. ആഗോളതലത്തിൽ തന്നെ രണ്ടാം ഘട്ട കോവിജ് വ്യാപനമുണ്ടാകുമെന്ന ആശങ്ക നിലനിൽക്കുന്നുണ്ടെന്നും ലോകാരോഗ്യസംഘടന മേധാവി ഡോ. മൈക്ക് റയാൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വൈറസ് ബാധ തടയുന്നതിൽ വിജയിച്ച ദക്ഷിണ കൊറിയ നൈറ്റ് ക്ലബുകൾ തുറന്നതോടെ പുതിയ ക്ലസ്റ്ററുകളുണ്ടായി. ലോക്ഡൗണിൽനിന്ന് രാജ്യങ്ങൾ പുറത്തുകടക്കുന്നതിൽ പ്രതിക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലോക് ഡൗൺ പിൻവലിച്ച ജർമനിക്കും ദക്ഷിണ കൊറിയക്കും പുതിയ ക്ലസ്റ്ററുകൾ ഇല്ലാതാക്കാൻ കഴിയുമെന്നും മൈക്ക് റയാൻ പറഞ്ഞു.