Sorry, you need to enable JavaScript to visit this website.

കേരളത്തിലേക്കുള്ള പ്രവാസി വരുമാനം 20% ഇടിയും,  1.25 ലക്ഷം കുടുംബങ്ങള്‍ക്ക് തിരിച്ചടി 

കൊച്ചി-  കോവിഡ് പ്രതിസന്ധി കാരണം കേരളത്തിലേക്കുള്ള പ്രവാസി വരുമാനത്തില്‍ 20 ശതമാനത്തിന്റെ കുറവുണ്ടാകുമെന്ന് വിലയിരുത്തല്‍ . കോവിഡിനു മുന്‍പ് തന്നെ 2400 കോടിയുടെ കുറവുണ്ടായിരുന്നു. പ്രതിസന്ധി വര്‍ധിക്കുകയാണെങ്കില്‍ 1.25 ലക്ഷം കുടുംബങ്ങളെ ഇത് നേരിട്ട് ബാധിക്കുമെന്നാണ് സൂചന. ഇന്ത്യയിലെത്തുന്ന പ്രവാസി വരുമാനത്തിന്റെ 19 ശതമാനം കേരളത്തിലേക്കാണ്. 2018-19 കാലത്ത് കേരളത്തിലേക്കുള്ള പ്രവാസി വരുമാനം 2,42535 കോടിയായിരുന്നു. 2017-18 കാലത്ത് 2,11,784 കോടിയും 2016-17 കാലത്ത് 2,38085 കോടിയുമായിരുന്നു. പ്രവാസി നിക്ഷേപമായും സ്വകാര്യ കൈമാറ്റത്തിലൂടെയും കഴിഞ്ഞ വര്‍ഷം എത്തിയത് 2,40000 കോടി രൂപയാണ്. ഈ വര്‍ഷം 2,60000 കോടി രൂപയാണ് ലക്ഷ്യമിടുന്നത്. എന്നാല്‍ കോവിഡിനു മുമ്പേ തന്നെ ഇതില്‍ തിരിച്ചടി നേരിട്ടിരുന്നു. ജനുവരി ഫെബ്രുവരി മാസത്തില്‍ തന്നെ 2400 കോടി രൂപ കുറഞ്ഞു. മാര്‍ച്ച്, ഏപ്രില്‍, മാസത്തെ കണക്കുകള്‍ പുറത്തു വിട്ടിട്ടില്ല. ഒരു ലക്ഷത്തോളം പ്രവാസികള്‍ തൊഴില്‍ നഷ്ടപ്പെട്ട് മടങ്ങുന്നുണ്ടെന്നാണ് പ്രാഥമിക കണക്ക്.
സൗദി അറേബ്യയില്‍ നിന്ന് 39 ശതമാനവും യു.എ.ഇയില്‍ നിന്ന് 23 ശതമാനവും ഒമാനില്‍ നിന്ന് നാല് ശതമാനവുമാണ് പ്രവാസി വരുമാനം എത്തുന്നത്. കേരള കുടിയേറ്റ സര്‍വ്വേ 2018 കണക്കു പ്രകാരം പ്രവാസികളുടെ എണ്ണം 21 ലക്ഷമാണ്. ഇതില്‍ 89 ശതമാനവും ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. കോവിഡ് പ്രതിസന്ധിയില്‍ മടങ്ങി നാട്ടിലേക്ക് വരാന്‍ രജിസ്റ്റര്‍ ചെയ്തത് 4,42000 പേരാണ്.
 

Latest News