ബഹ്റൈന്‍ വിമാനം കരിപ്പൂരിലെത്തി, യാത്രക്കാര്‍ ഉടന്‍ പുറത്തേക്ക്

കരിപ്പൂര്‍- ബഹ്‌റൈനില്‍നിന്നുള്ള പ്രവാസികളുമായി പ്രത്യേക വിമാനം അല്‍പ നിമിഷം മുമ്പ് കരിപ്പൂരില്‍ ലാന്‍ഡ് ചെയ്തു. യാത്രക്കാരെ കോവിഡ് മുന്‍കരുതലുകളോടെ പുറത്തിറക്കാന്‍ നടപടി തുടങ്ങി.
പ്രവാസികളെ സ്വീകരിക്കാനുള്ള ക്രമീകരണങ്ങള്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ പൂര്‍ത്തിയായി. ജില്ലാ കലക്ടര്‍ ജാഫര്‍ മലികിന്റെ നേതൃത്വത്തില്‍ സൗകര്യങ്ങള്‍ വിലയിരുത്തി. യാത്രക്കാരുടെ ശരീര ഊഷ്മാവ് പരിശോധിക്കാന്‍ ആറ് മെഡിക്കല്‍ സംഘങ്ങള്‍. വിശദമായ ആരോഗ്യ പരിശോധനക്ക് ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ മൂന്ന് സംഘങ്ങള്‍. കോവിഡ് ബോധവത്ക്കരണത്തിനും വിദഗ്ധ സംഘം വിമാനത്താവളത്തില്‍ സജ്ജം.

യാത്രക്കാരുടെ വിവര ശേഖരണത്തിന് അഞ്ച് കൗണ്ടറുകള്‍. എമിഗ്രേഷന് 15 ഉം കസ്റ്റംസ് പരിശോധനകള്‍ക്ക് നാലും കൗണ്ടറുകള്‍.

യാത്രക്കാരെ വിമാനത്താവളത്തില്‍ നിന്ന് കൊണ്ടുപോകാന്‍ 43 ആംബുലന്‍സുകളും ആറ് കെ.എസ്.ആര്‍.ടി.സി ബസുകളും 60 പ്രീപെയ്ഡ് ടാക്‌സികളും ഒരുങ്ങിയിട്ടുണ്ട്.

 

Latest News