തബൂക്കിൽ മലയാളി യുവതി മരിച്ച നിലയിൽ

തബൂക്ക്- നാട്ടിൽ പോകാൻ ഇന്ത്യൻ എംബസിയിൽ രജിസ്റ്റർ ചെയ്ത് കാത്തിരിക്കുകയായിരുന്ന മലയാളി യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. തബൂക്കിലെ ഫ്ളാറ്റിലാണ് സംഭവം. പത്തനംതിട്ട വാഴമുട്ടം കൊല്ലടിയിൽ പരേതനായ മാത്യുവിന്റെ മകൾ സ്‌നേഹമാത്യു(30)വിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തബൂക്കിലെ മിലിറ്ററി ആശുപത്രിയിൽ ജോലി ചെയ്യുന്ന ഭർത്താവ് ജിജോ വർഗീസ് പുറത്തുപോയി തിരിച്ചെത്തിയ സമയത്താണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

മലയാളം ന്യൂസ് വാർത്തകൾ തൽസമയം വാട്‌സ്ആപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക
രണ്ടാമത്തെ പ്രസവം കഴിഞ്ഞു തബൂക്കിൽ എത്തിയിട്ട് നാല് മാസമേ ആയിട്ടുള്ളു. തബൂക്ക് ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളിൽ പഠിക്കുന്ന മൂന്നാം ക്ലാസ് വിദ്യാർഥിനി എയ്ഞ്ചൽ, ആറു മാസം പ്രായമുളള കുഞ്ഞ് എന്നിവരാണ് മക്കൾ. രണ്ടാമത്തെകുട്ടിയുടെ പ്രസവത്തോടെ മാനസിക പിരിമുറുക്കം അനുഭവപ്പെട്ടിരുന്നു.  മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.

Latest News