നെടുമ്പാശേരി- കോവിഡ് 19 ഭീതി മൂലം ഗള്‍ഫ് നാടുകളില്‍ കുടുങ്ങി പോയ ഇന്ത്യക്കാരെ കൊണ്ടുവരുന്നതിന്റെ ഭാഗമായി ദുബായില്‍ നിന്നുള്ള 178 മലയാളികള്‍കൂടി കൊച്ചി അന്താരാഷ്ട്ര വിമാനതാവളത്തില്‍ എത്തി. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ഐ എക്‌സ് 434 നമ്പര്‍ വിമാനം രാത്രി 8.06 നാണ് നെടുമ്പാശേരിയില്‍ എത്തിയത്. 86 പുരുഷന്മാരും 86 സ്ത്രീകളും പത്ത് വയസ്സില്‍ താഴെ പ്രായമായ അഞ്ച് കുട്ടികളും ഒരു കൈക്കുഞ്ഞുമാണ് ഈ വിമാനത്തില്‍ ജന്മനാട്ടില്‍ മടങ്ങിയെത്തിയത്. മലയാളികളെ കൊണ്ടുവരുന്നതിനായി ഇന്നലെ രാവിലെ 11 മണിക്കാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം കൊച്ചി അന്താരാഷ്ട്ര വിമാനതാവളത്തില്‍നിന്നും ദുബായിലേക്ക് യാത്രയായത്. പ്രവാസികളുമായി രണ്ട് വിമാനങ്ങള്‍ കൂടി നാളെ നെടുമ്പാശേരിയിലെത്തും. ദമാമില്‍നിന്നുള്ള വിമാനം രാത്രി 8.30 നും സിംഗപ്പൂരില്‍ നിന്നുള്ള വിമാനം രാത്രി 10.50 നുമാണ് എത്തുന്നത്.