അഗര്‍ത്തല- മുപ്പതിനായിരം രൂപ കാര്‍വാടക നല്‍കിയെത്തിയ ഭര്‍ത്താവിനെ വീട്ടില്‍ കയറ്റാതെ ഭാര്യ. അസമില്‍നിന്ന് സ്വന്തം നാടായ അഗര്‍ത്തലയിലെത്തിയ ഗോബിന്ദ ദേബ്നാഥ് എന്നയാളെയാണ് കുടുംബം സ്വീകരിക്കാതെ പുറത്തുനിര്‍ത്തിയത്. ആരോഗ്യപ്രവര്‍ത്തകര്‍ എത്തി ഭര്‍ത്താവിന് കോവിഡില്ലെന്ന് വ്യക്തമാക്കിയിട്ടും ഭാര്യ വഴങ്ങിയില്ല. ഒടുവില്‍ ഗോബിന്ദയെ കോവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ പാര്‍പ്പിച്ചിരിക്കയാണ്.
രോഗിയായ അമ്മയും ചെറിയ കുട്ടിയുമാണ് വീട്ടിലുള്ളതെന്നും ഗോബിന്ദക്ക് വൈറസ് ബാധയുണ്ടെങ്കില്‍ താനും 14 ദിവസം നിരീക്ഷണത്തില്‍ പോകേണ്ട അവസ്ഥയുണ്ടാകുമെന്നാണ് ഭാര്യ പറഞ്ഞത് ഇപ്പോള്‍ നാട്ടിലേക്ക് മടങ്ങരുതെന്ന് ഭര്‍ത്താവിനോട് പലതവണ പറഞ്ഞിരുന്നുവെന്നും അവര്‍ പറയുന്നു.
മലയാളം ന്യൂസ് വാർത്തകൾ തൽസമയം വാട്‌സ്ആപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക
ഭാര്യയും കുട്ടിയും പോകാന്‍ പോറയുന്നു. താന്‍ എന്തു പറയാനാണെന്ന് ദിവസക്കൂലിക്കാരനായ ഗോബിന്ദ വിവരമറിഞ്ഞെത്തിയ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് മുമ്പാണ് ഗോബിന്ദ അസമിലുള്ള ബന്ധുവീട്ടില്‍ പോയത്. കോവിഡ് നടപടി ക്രമങ്ങള്‍ പാലിച്ച് ഇയാള്‍ പരിശോധനകള്‍ക്ക് വിധേയനായിരുന്നു. ഫലം നെഗറ്റീവായതോടെയാണ് വീട്ടിലേക്ക് പോകാന്‍ അധികൃതര്‍ സമ്മതിച്ചത്.






